12:30:26
16 Sep 2014
Tuesday
Facebook
Google Plus
Twitter
Rssfeed

ശ്രീലങ്കന്‍ പ്രതിഷേധക്കാരുടെ മരണം: സുതാര്യ അന്വേഷണം നടത്തണം -യു.എസ്

വാഷിങ്ടണ്‍: ശ്രീലങ്കയില്‍ നിരായുധരായ പ്രതിഷേധക്കാര്‍ക്കെതിരെ സൈന്യം നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ സുതാര്യമായ അന്വേഷണം നടത്തണമെന്ന് യു.എസ്. ഇതിന് ഉത്തരവാദികളായവരെ വിചാരണചെയ്യാനും രാജ്യം തയാറാകണമെന്നും ആവശ്യപ്പെട്ടു. ആഗസ്റ്റ് ഒന്നിനാണ് ശ്രീലങ്കന്‍ സേന നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടത്. വടക്കുകിഴക്കന്‍ കൊളംബോയിലെ വെല്‍വെറിയില്‍ ഒരു കമ്പനിയില്‍നിന്ന് പുറത്തേക്ക് ഒഴുക്കുന്ന രാസമാലിന്യം കുടിവെള്ള ത്തെ മലിനമാക്കുന്നതിനെതിരെ പ്രദേശവാസികള്‍ സമാധാനപരമായ പ്രതിഷേധ സമരമാണ് നടത്തിയത്.
റിപ്പോര്‍ട്ടുകളനുസരിച്ച് സേനയുടെ ആക്രമണത്തില്‍നിന്ന് രക്ഷനേടുന്നതിന് പ്രതിഷേധക്കാര്‍ കത്തോലിക്ക പള്ളിയിലാണ് അഭയം തേടിയത്. അനുഷ്ഠാന കേന്ദ്രമായ ഇവിടെ ആക്രമണം നടത്തിയതിന് ഒരു ന്യായീകരണവുമില്ളെന്ന് സ്റ്റേറ്റ് ഡിപാര്‍ട്മെന്‍റ് വക്താവ് ജെന്‍പ്സാകി പറഞ്ഞു. സര്‍ക്കാര്‍ പറയുന്നത് സ്വയരക്ഷക്കായി സേന വെടിവെപ്പ് നടത്തിയെന്നും പ്രതിഷേധക്കാര്‍ ബോംബുകള്‍ വലിച്ചെറിഞ്ഞുവെന്നുമാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus