12:30:26
31 Oct 2014
Friday
Facebook
Google Plus
Twitter
Rssfeed

സിറിയയില്‍ വ്യോമാക്രമണത്തില്‍ 20 മരണം

ബൈറൂത്; സിറിയയിലെ ലതാകിയ പ്രവിശ്യയില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ നിരീക്ഷക വിഭാഗമായ സിറിയന്‍ ഒബ്സര്‍വേറ്ററി അറിയിച്ചു.
കൊല്ലപ്പെട്ട 10 പേര്‍ സാധാരണക്കാരാണ്. ആറുപേര്‍ വിമത പോരാളികളും നാലുപേര്‍ വിദേശ പോരാളികളുമാണ്. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്.
പ്രദേശം പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദിന് മുന്‍തൂക്കമുള്ള സ്ഥലമാണ്. ദിവസങ്ങള്‍ക്ക് മുമ്പ് ജബല്‍ അക്രദ് ജില്ല വിമതര്‍ പിടിച്ചടക്കിയിരുന്നു.
തുടര്‍ന്ന് സൈന്യം തിരിച്ചടിക്കുകയും ചെയ്തു. ഇരു വിഭാഗങ്ങളില്‍ നിന്നായി നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus