12:30:26
01 Nov 2014
Saturday
Facebook
Google Plus
Twitter
Rssfeed

പാര്‍ക്കിങ് ഏരിയയില്‍ ‘നോ മുസ്ലിം’ ബോര്‍ഡ്; അമേരിക്കയില്‍ പ്രതിഷോധം

പാര്‍ക്കിങ് ഏരിയയില്‍ ‘നോ മുസ്ലിം’ ബോര്‍ഡ്; അമേരിക്കയില്‍ പ്രതിഷോധം
(Courtesy of KPRC-TV)

വാഷിങ്ടണ്‍: പാര്‍ക്കിങ് ഏരിയയില്‍ ‘നോ മുസ്ലിം’ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് അമേരിക്കയിലെ ടെക്സസില്‍ പ്രതിഷേധം. ടെക്സസിലെ ഒരു ഷോപ്പിങ് കോംപ്ളക്സിനു മുന്നിലാണ് മുസ്ലിംകള്‍ വാഹനം പാര്‍ക്ക് ചെയ്യരുതെന്ന അര്‍ത്ഥത്തില്‍ സൂചനാ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. നിര്‍ദേശം ലംഘിക്കുന്ന വാഹനങ്ങള്‍ കെട്ടിവലിച്ച് മാറ്റുമെന്നും മുന്നറിയിപ്പ് ബോര്‍ഡിലുണ്ടായിരുന്നു.

ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ പൊലീസ് ബോര്‍ഡ് നീക്കം ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബോര്‍ഡ് വെച്ചതിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍, ഷോപ്പിങ് സെന്‍ററിനു മുന്നില്‍ റമദാന്‍-ഈദ് ദിനങ്ങളിലെ തിരക്ക് നിയന്ത്രിക്കാനായിരിക്കും ഇത്തരത്തില്‍ ബോര്‍ഡ് സ്ഥാപിച്ചതെന്നാണ് സംഭവത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus