12:30:26
29 Jul 2014
Tuesday
Facebook
Google Plus
Twitter
Rssfeed

തെലങ്കാന: ജഗന്‍മോഹന്‍ റെഡ്ഡി എം.പി സ്ഥാനം രാജിവെച്ചു

തെലങ്കാന: ജഗന്‍മോഹന്‍ റെഡ്ഡി എം.പി സ്ഥാനം രാജിവെച്ചു
ജഗന്‍െറ മാതാവ് വൈ.എസ്. വിജയ നിയമസഭാംഗത്വവും രാജിവെച്ചു

ഹൈദരാബാദ്: ആന്ധ്രയെ വിഭജിച്ച് തെലങ്കാന രൂപവത്കരിച്ച കോണ്‍ഗ്രസ് നടപടിയില്‍ പ്രതിഷേധിച്ച് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് ജഗന്‍മോഹന്‍ റെഡ്ഡി ലോക്സഭാംഗത്വം രാജിവെച്ചു. കടപ്പ ജില്ലയിലെ പുലിവെന്തുല എം.എല്‍.എ ആയ പാര്‍ട്ടിയുടെ ഓണററി പ്രസിഡന്‍റും ജഗന്‍െറ മാതാവുമായ വൈ.എസ്. വിജയ നിയമസഭാംഗത്വവും രാജിവെച്ചു.

അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ ചഞ്ചല്‍ഗുഡ ജയിലില്‍ കഴിയുന്ന കടപ്പ എം.പി കൂടിയായ ജഗന്‍ ജയില്‍ അധികൃതര്‍ വഴിയാണ് രാജിക്കത്ത് സ്പീക്കര്‍ക്ക് അയച്ചത്.

ആന്ധ്ര വിഭജനത്തില്‍ പ്രതിഷേധിച്ച് നേരത്തേ പാര്‍ട്ടിയുടെ 16 എം.എല്‍.എമാരും മറ്റൊരു എം.പിയായ എം. രാജ്മോഹന്‍ റെഡ്ഡിയും രാജിവെച്ചിരുന്നു. സംസ്ഥാന വിഭജനം കോണ്‍ഗ്രസ് സ്വന്തം പാര്‍ട്ടിക്കാര്യമാക്കി മാറ്റിയിരിക്കുകയാണെന്ന് ജഗന്‍മോഹന്‍ റെഡ്ഡിയും വിജയലക്ഷ്മിയും ചേര്‍ന്ന് ജനങ്ങള്‍ക്കെഴുതിയ തുറന്ന കത്തില്‍ പറഞ്ഞു. ഏകപക്ഷീയമായി രൂപംനല്‍കിയ എ.കെ. ആന്‍റണി കമ്മിറ്റി ഇതിന്‍െറ തെളിവാണ്. ജനവികാരം മാനിക്കാത്ത നടപടിയാണിതെന്ന് അവര്‍ പറഞ്ഞു. സംസ്ഥാന വിഭജനം അംഗീകരിക്കാത്ത ജനകോടികളോടുള്ള ഐക്യദാര്‍ഢ്യത്തിന്‍െറ പേരിലാണ് രാജിയെന്നും കത്ത് വ്യക്തമാക്കുന്നു. കത്തില്‍ തെലുഗുദേശം പാര്‍ട്ടിയെയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus