12:30:26
18 Sep 2014
Thursday
Facebook
Google Plus
Twitter
Rssfeed

ഗൂര്‍ഖാലാന്‍ഡ് പ്രക്ഷോഭം: ബന്ദ് പിന്‍വലിക്കാന്‍ മമതയുടെ അന്ത്യശാസനം

ഗൂര്‍ഖാലാന്‍ഡ് പ്രക്ഷോഭം: ബന്ദ് പിന്‍വലിക്കാന്‍ മമതയുടെ അന്ത്യശാസനം

കൊല്‍ക്കത്ത: പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ച് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച (ജി.ജെ.എം) നടത്തുന്ന അനിശ്ചിതകാല ബന്ദ് 72 മണിക്കൂറിനകം പിന്‍വലിച്ചില്ളെങ്കില്‍ കടുത്ത നടപടി ഉണ്ടാകുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മുന്നറിയിപ്പ്. സംസ്ഥാനം വിഭജിക്കുന്ന പ്രശ്നമില്ളെന്നും അവര്‍ വ്യക്തമാക്കി. ഡാര്‍ജിലിങ് മേഖലയില്‍ സാധാരണ നില സ്ഥാപിക്കണമെന്ന കല്‍ക്കത്ത ഹൈകോടതി ഉത്തരവിന്‍െറ ബലത്തിലാണ് മമത കടുത്ത നടപടിക്ക് ആലോചിക്കുന്നത്.

‘ഇനി മതി. എട്ടു ദിവസമായി ഞാന്‍ ക്ഷമിക്കുന്നു. കടുത്ത നടപടികള്‍ക്ക് മടിക്കുന്നയാളല്ല ഞാന്‍. ബന്ദ് പിന്‍വലിക്കാന്‍ 72 മണിക്കൂര്‍ കൂടി ഞാന്‍ നല്‍കുകയാണ്. കടുത്ത നടപടിക്ക് എന്നെ നിര്‍ബന്ധിതയാക്കരുത്’ -വാര്‍ത്താ സമ്മേളനത്തില്‍ മമത വ്യക്തമാക്കി.

ഈ പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിക്കാനും മമത മറന്നില്ല. വിഭജിച്ച് ഭരിക്കുകയെന്ന രാഷ്ട്രീയം കളിക്കരുത്. ഐക്യത്തില്‍ ഉറച്ചു നില്‍ക്കാം, ഐക്യത്തെ കുറിച്ച് നമുക്ക് ചിന്തിക്കാം.

അതേസമയം മമതക്ക് കടുത്ത മറുപടിയുമായി ജി.ജെ.എം രംഗത്തുവന്നു. അന്ത്യശാസനം പിന്‍വലിച്ചില്ളെങ്കില്‍ ജനകീയ ബന്ദ് നടത്തുമെന്ന് ജി.ജെ.എം മേധാവി ബിമല്‍ ഗുറുങ് തിരിച്ചടിച്ചു. അന്ത്യശാസനം നല്‍കിയും ഭരണകൂടത്തിന്‍െറ ശക്തി ഉപയോഗിച്ചും ഞങ്ങളെ അടിച്ചമര്‍ത്താമെന്നാണ് മമത കരുതുന്നതെങ്കില്‍ അത് തെറ്റാണ്. നേരിടാന്‍ ഞങ്ങള്‍ തയാറാണ് -അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus