12:30:26
30 Jul 2014
Wednesday
Facebook
Google Plus
Twitter
Rssfeed

ഗുജറാത്തിലെ ഷോപ്പിങ് മാളില്‍ മുസ്ലിംകള്‍ക്ക് പ്രവേശ ഫീസ്

അഹ്മദാബാദ്: നഗരത്തിലെ പ്രധാന ഷോപ്പിങ് കേന്ദ്രമായ ഹിമാലയ മാള്‍ പെരുന്നാള്‍ ദിവസം മുസ്ലിംകള്‍ക്ക് മാത്രം പ്രവേശ ഫീസ് ഈടാക്കി. മാളില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയാല്‍ പ്രവേശ ഫീസ് തിരിച്ചു തരുമെന്ന വ്യവസ്ഥയിലാണ് ഫീസ് ചുമത്തിയതെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്യുന്നു.

സെക്യൂരിറ്റി ജീവനക്കാരാണ് മാളിനു മുന്നില്‍ മുസ്ലിംകളില്‍ നിന്നും പണം പിരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ തങ്ങള്‍ക്കു ലഭിച്ച നിര്‍ദ്ദേശം പാലിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു മറുപടി.

സന്ദര്‍ശകരെ നിയന്ത്രിക്കാനാണ് പ്രവേശ ഫീസ് ഏര്‍പ്പെടുത്തിയതെന്നാണ് മാള്‍ അധികൃതരുടെ വിശദീകരണം. മാള്‍ നടത്തിപ്പുകാരുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus