12:30:26
23 Oct 2014
Thursday
Facebook
Google Plus
Twitter
Rssfeed

ഭൂമി ഇടപാട്: റോബര്‍ട്ട് വാദ്ര വ്യാജരേഖ ചമച്ചെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥന്‍

ഭൂമി ഇടപാട്: റോബര്‍ട്ട് വാദ്ര വ്യാജരേഖ ചമച്ചെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥന്‍

ചണ്ഡിഗഢ്: പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകനുമായ റോബര്‍ട്ട് വാദ്ര വ്യാജരേഖ ചമച്ച് ഗുഡ്ഗാവില്‍ 3.53 ഏക്കര്‍ ഭൂമി ഇടപാട് നടത്തിയെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥനായ അശോക് ഖേംക. ഒരു കമേഴ്സ്യല്‍ കോളനി ലൈസന്‍സ് സംഘടിപ്പിച്ച് നല്‍കിയ പേരില്‍ വന്‍ തുക തട്ടിയെന്നും ആരോപണമുണ്ട്. വാദ്രയും രാജ്യത്തെ എറ്റവും വലിയ റിയല്‍എസ്റ്റേറ്റ് കമ്പനികളില്‍ ഒന്നായ ഡി.എല്‍.എഫും തമ്മിലെ ഇടപാടു സംബന്ധിച്ച് അന്വേഷണം നടത്താനായി കഴിഞ്ഞ ഒക്ടോബറില്‍ ഹരിയാന സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിക്ക് നല്‍കിയ മറുപടിയിലാണ് ഖേംക ആരോപണങ്ങളുന്നയിച്ചത്.

ഹരിയാനയിലെ ഡിപാര്‍ട്മെന്‍റ് ഓഫ് ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ളാനിങ്ങിനെതിരെയും ഖേംകയുടെ റിപ്പോര്‍ട്ടില്‍ കടുത്ത പരാമര്‍ശങ്ങളുണ്ട്. മധ്യവര്‍ത്തികളുടെ തട്ടിപ്പിന് കൂട്ടുനില്‍ക്കുന്ന ഡിപാര്‍ട്മെന്‍റ് റോബര്‍ട്ട് വാദ്രയെയും അനധികൃതമായി സഹായിച്ചെന്ന് അദ്ദേഹം ആരോപിച്ചു. മേയ് 21 നാണ് ഖേംക ഈ വിഷയത്തില്‍ നൂറോളം പേജുകളുള്ള തന്‍െറ മറുപടി നല്‍കിയത്. കത്ത് ചോര്‍ന്നതോടെ, മാധ്യമപ്രവര്‍ത്തകര്‍ ഖേംകയെ സമീപിച്ചെങ്കിലും പ്രതികരിക്കാനില്ളെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ ലാന്‍ഡ് റെക്കോഡ്സ് കം ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് രജിസ്ട്രേഷന്‍ ഡയറക്ടര്‍ ജനറലായിരുന്ന അശോക് ഖേംകയെ വാദ്രക്കെതിരായ നിലപാടുകളെ തുടര്‍ന്ന് സര്‍ക്കാര്‍ ഹരിയാന സീഡ്സ് കോര്‍പറേഷന്‍ എം.ഡിയായി സ്ഥലം മാറ്റിയിരുന്നു.

ഹരിയാനയിലെ ഗുഡ്ഗാവിലെ ഷിക്കോപ്പൂരില്‍ 3.53 ഏക്കര്‍ സ്ഥലം 2008 ഫെബ്രുവരി 12ന് ഡി.എല്‍.എഫില്‍നിന്ന് എട്ടു കോടി രൂപക്ക് വാദ്ര വാങ്ങിയിരുന്നു. തന്‍െറ കമ്പനിയായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയുടെ പേരില്‍ വാങ്ങിയ സ്ഥലം 58 കോടി രൂപക്ക് വാദ്ര ഡി.എല്‍.എഫിന് തിരികെ വിറ്റു. ഇതില്‍ ക്രമക്കേടുള്ളതായി കണ്ടത്തെിയ അശോക് ഖേംക അന്വേഷണത്തിന് ഉത്തരവിടുകയും ഇടപാട് റദ്ദാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തതോടെയാണ് സംഭവം വിവാദമായത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus