Sat, 08/10/2013 - 08:42 ( 1 year 15 weeksago)
ലോക ബാഡ്മിന്‍റണ്‍: സിന്ധുവിന് വെങ്കലം; സെമിയില്‍ പുറത്ത്
(+)(-) Font Size
ലോക ബാഡ്മിന്‍റണ്‍: സിന്ധുവിന് വെങ്കലം; സെമിയില്‍ പുറത്ത്

ഗ്വാങ്ചോ (ചൈന): ലോക ബാഡ്മിന്‍റണ്‍ വേദിയില്‍ ഇന്ത്യക്കായി പുതുചരിത്രമെഴുതാനുള്ള പി.വി. സിന്ധുവിന്‍െറ കുതിപ്പിന് സെമിഫൈനലില്‍ വിരാമം. അവസാനവട്ട പോരാളികളെ നിശ്ചയിക്കാനുള്ള മത്സരത്തില്‍ ലോക മൂന്നാം നമ്പര്‍ തായ്ലന്‍ഡിന്‍െറ റഷ്നോക്ക് ഇത്തനോനിന് മുന്നിലാണ് സിന്ധു വീണത്. ഇതോടെ സിന്ധുവിന്‍െറയും രാജ്യത്തിന്‍െറയും മെഡല്‍ പ്രതീക്ഷ  നേരത്തെ തീര്‍ച്ചയാക്കിയ വെങ്കലത്തില്‍ ഒതുങ്ങി. എങ്കിലും ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാസിംഗ്ള്‍സില്‍ രാജ്യത്തിനായി മെഡല്‍ നേടുന്ന ആദ്യതാരമെന്ന അപൂര്‍വ നേട്ടം ഈ ഹൈദരാബാദുകാരി സ്വന്തമാക്കി. ഈ വര്‍ഷം ന്യൂദല്‍ഹിയില്‍ നടന്ന ഇന്ത്യന്‍ ഓപണ്‍, തായ്ലന്‍ഡ് ഓപണ്‍ ഗ്രാന്‍റ് പ്രിക്സ് എന്നിവയില്‍ ജേതാവായി മികച്ച ഫോം തുടരുന്ന തായ്ലന്‍ഡ് താരത്തിന് മുന്നില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് (10-21, 13-21)12ാം റാങ്കിലുള്ള  സിന്ധു  പരാജയം സമ്മതിച്ചത്. സെമിയില്‍ 36 മിനിറ്റ് കൊണ്ട് ഇന്ത്യന്‍ താരത്തിന്‍െറ വെല്ലുവിളി അവസാനിപ്പിക്കാന്‍ റഷ്നോക്കിന് കഴിഞ്ഞു.  
തുടക്കംമുതല്‍ ആധിപത്യം സ്ഥാപിച്ച് തായ്ലന്‍ഡ് താരം മുന്നേറിയപ്പോള്‍ തുടരെ തെറ്റുകള്‍ വരുത്തിയ സിന്ധുവിന്  എതിരാളിയെ സമ്മര്‍ദത്തിലാക്കാനായില്ല. ആദ്യ ഗെയിമിന്‍െറ ഇടവേളയില്‍ 11-4 എന്നതായിരുന്നു പോയന്‍റ് നില. മികച്ച ഷോട്ടുകളിലൂടെ കളം നിറഞ്ഞ റഷ്നോക്കിന് രണ്ടാം ഗെയിമിന്‍െറ തുടക്കത്തില്‍ 8-1 എന്ന നിലയില്‍ ലീഡ് നേടാന്‍ സാധിച്ചതോടെ മത്സരം ഏതാണ്ട് ഏകപക്ഷീയമായി മാറി.
സെമിയില്‍ തോറ്റെങ്കിലും   ആദ്യലോക ചാമ്പ്യന്‍ഷിപ്പിനത്തെിയ സിന്ധു ടൂര്‍ണമെന്‍റിലുടനീളം അമ്പരപ്പിക്കുന്ന  പ്രകടനമാണ് പുറത്തെടുത്തത്.  
ഇന്ത്യന്‍ പ്രതീക്ഷ മുഴുവന്‍ സൈന നെഹ്വാളില്‍ കേന്ദ്രീകരിച്ചപ്പോള്‍  ചാമ്പ്യന്‍ഷിപ്പിന്‍െറ തുടക്കത്തില്‍ സിന്ധുവിന്‍െറ കുതിപ്പിന് വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോയി. എന്നാല്‍, പ്രീക്വാര്‍ട്ടറില്‍ ചൈനയുടെ മുന്‍ നിര താരം വാങ് യിഹാനെ വീഴ്ത്തിയ  സിന്ധു ക്വാര്‍ട്ടറില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ ഷിസിയന്‍ വാങ്ങിനെക്കൂടി മലര്‍ത്തിയടിച്ച്  തന്‍െറ വിജയങ്ങള്‍ക്ക് കൂടുതല്‍ ആധികാരികത നല്‍കി. ഇതിനുപിന്നാലെ  തുടര്‍ച്ചയായി മൂന്നാംതവണയും ക്വാര്‍ട്ടറില്‍  തോറ്റ് സൈന മടങ്ങിയതോടെ  ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിനായി മെഡല്‍ നേടുന്ന ആദ്യ വനിതാതാരമെന്ന പദവി ഉറപ്പിക്കാനും സിന്ധുവിന് കഴിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus