ഇന്ത്യന്‍ മീഡിയാ ഫോറം യാത്രയയപ്പ് നല്‍കി

ദുബൈ : നാട്ടിലേക്ക് സ്്ഥലം മാറിപോകുന്ന മാധ്യമ പ്രവര്‍ത്തകരായ ശ്രീജിത്ത് ലാല്‍, ജോബിന്‍ ഇഗ്നേഷ്യസ് (ഇരുവരും റിപ്പോര്‍ട്ടര്‍ ടി.വി ) എന്നിവര്‍ക്ക് ഇന്ത്യന്‍ മീഡിയാ ഫോറം ( ഐ.എം.എഫ് ) യാത്രയയപ്പ് നല്‍കി. ശ്രീജിത്ത് ലാല്‍ ഐ.എം.എഫ് ജോയിന്റ് ട്രഷറര്‍ കൂടിയാണ്.
പുതിയ അംഗങ്ങളായ എം. ഫിറോസ് ഖാന്‍ (ഗള്‍ഫ് മാധ്യമം), സുമിത്ത് നായര്‍ ( ജീവന്‍ ടി വി ) എന്നിവരെ യോഗത്തില്‍ പരിചയപ്പെടുത്തി. പ്രസിഡന്റ് എല്‍വിസ് ചുമ്മാര്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി റോണി എം പണിക്കര്‍, ട്രഷറര്‍ ഫൈസല്‍ ബിന്‍ അഹമ്മദ്, വൈസ് പ്രസിഡണ്ട് കെ.എം അബ്ബാസ്, ജോയിന്റ് സെക്രട്ടറി ലിയോ രാധാകൃഷ്ണന്‍ തുടങ്ങിയവരും വിവിധ മാധ്യമ സ്ഥാപനങ്ങളിലെ പ്രതിനിധികളും യോഗത്തില്‍ സംസാരിച്ചു. ശ്രീജിത്ത് ലാല്‍, ജോബിന്‍ ഇഗ്നേഷ്യസ് എന്നിവര്‍ മറുപടി പ്രസംഗം നടത്തി. ഐ.എം.എഫിന്റെ ഉപഹാരം ഇരുവര്‍ക്കും സമ്മാനിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus