രൂപയെ പിടിച്ചു നിര്‍ത്താന്‍ കൂടുതല്‍ നടപടികള്‍

രൂപയെ പിടിച്ചു നിര്‍ത്താന്‍ കൂടുതല്‍ നടപടികള്‍

ന്യൂദല്‍ഹി: ഡോളറിനെതിരെ കനത്ത മൂല്യത്തകര്‍ച്ച നേരിടുന്ന രൂപയെ പിടിച്ചു നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് കൂടുതല്‍ നിയന്ത്രണ നടപടികള്‍ സ്വീകരിച്ചു. വിപണിയില്‍ നിന്ന് കൂടുതല്‍ പണം നീക്കം ചെയ്യുന്നതിനുള്ള നടപടികളുമായാണ് ആര്‍.ബി.ഐ മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ആഴ്ച്ചകളില്‍ ഇത്തരം നടപടികള്‍ സ്വീകരിച്ചിരുന്നെങ്കിലും അത് രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്തുന്നതില്‍ വിജയിക്കാതിരുന്നതോടെയാണ് പുതിയ നടപടികള്‍.

പണവിപണിയില്‍ നിയന്ത്രണം ശക്താമകുന്നതോടെ കടപ്പത്രങ്ങളുടെ കൂപ്പണ്‍ നിരക്ക് ഉയരുകയും ഇത് വിദേശ നിഷേപങ്ങള്‍ ആകര്‍ക്ഷിക്കുമെന്നുമാണ് റിസര്‍വ് ബാങ്കിന്‍െറ സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus