12:30:26
01 Nov 2014
Saturday
Facebook
Google Plus
Twitter
Rssfeed

സേവന നികുതി വെട്ടിപ്പുകാര്‍ക്ക് ചിദംബരത്തിന്റെ മുന്നറിയിപ്പ്

സേവന നികുതി വെട്ടിപ്പുകാര്‍ക്ക് ചിദംബരത്തിന്റെ മുന്നറിയിപ്പ്

ന്യുദല്‍ഹി: ഇടപാടുകാരില്‍ നിന്ന് സേവന നികുതി പിരിച്ചിട്ട് അത് സര്‍ക്കാറിലേക്ക് അടക്കാതിരുന്ന വെട്ടിപ്പുകാര്‍ക്ക് കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ മുന്നറിയിപ്പ്. ഇത്തരക്കാര്‍ക്കായി ധനമന്ത്രാലയം നടപ്പാക്കിയ സ്വയം വെളിപ്പെടുത്തല്‍ പദ്ധതി പ്രയോജനപ്പെടുത്തി കടുത്ത നടപടികളില്‍ നിന്ന് ഒഴിവാകണമെന്ന് ധനമന്ത്രി മുന്നറിയിപ്പു നല്‍കി.

സ്വയം വെളിപ്പെടുത്തല്‍ പദ്ധതിയുടെ പ്രചരണം ഉദ്ഘടനം ചെയ്യവെയാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ ഇത്തരമൊരു ആനുകൂല്യം ലഭിക്കൂവെന്നും ധനമന്ത്രി പറഞ്ഞു.

സേവന നികുതി അടക്കാത്തതോ അടക്കുന്നത് നിര്‍ത്തിയതോ ആയ 10 ലക്ഷം പേരുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus