ശഹ്സാദിന്‍െറ മോചനത്തിന് നിയമ പോരാട്ടം തുടരുമെന്ന് പിതാവ്

ശഹ്സാദിന്‍െറ മോചനത്തിന് നിയമ  പോരാട്ടം തുടരുമെന്ന് പിതാവ്

അല്‍ബാഹ: ‘സത്യം എത്രമേല്‍ സത്യമായിരുന്നുവെന്ന് കാലം തെളിയിക്കും. കേസ് നിഷ്പക്ഷമായി അന്വേഷിച്ച് യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരട്ടെ. എന്‍െറ മോന്‍ കുറ്റവാളിയാണെങ്കില്‍ ആദ്യം അവനെ ശിക്ഷിക്കണമെന്നേ ഞാന്‍ പറയൂ. കുറ്റവാളികളെങ്കില്‍ പൊലീസ് ഉദ്യോഗസ്ഥരാണെങ്കിലും രക്ഷപ്പെടാന്‍ പാടില്ല’- ദല്‍ഹി ബട്ല ഹൗസ് ഏറ്റുമുട്ടല്‍ കേസില്‍ വിചാരണകോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച അഅ്സംഗഢുകാരന്‍ ശഹ്സാദ് അഹ്മദിന്‍െറ പിതാവ് സിറാജ് അഹ്മദ് പറയുന്നു. ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ പ്രതീക്ഷയുണ്ട്. ഒരു തെളിവുമില്ലാതെ, ദൃക്സാക്ഷിയുടെ മൊഴി കേള്‍ക്കാതെ കോടതി വിധി പറഞ്ഞതിലല്ല, സംഭവസ്ഥലം സന്ദര്‍ശിക്കുക പോലും ചെയ്യാതെ ഏറ്റുമുട്ടല്‍ യഥാര്‍ഥമായിരുന്നുവെന്ന് മനുഷ്യാവകാശ കമീഷന്‍ ന്യായം ചമച്ചതിലാണ് താന്‍ ഞെട്ടിയത് -സൗദിയിലെ അല്‍ബാഹയില്‍ ഇലക്ട്രോണിക് ഷോപ്പില്‍ അക്കൗണ്ടന്‍റായ സിറാജ് ഭായി വികാരാധീനനായി. വിധിക്കെതിരെ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കാനും അനുബന്ധകാര്യങ്ങള്‍ക്കുമായി നാട്ടിലേക്കു തിരിക്കുന്നതിനു മുമ്പ് ‘ഗള്‍ഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു സിറാജ് അഹ്മദ്.
യു.പിയില്‍ അഅ്സംഗഢിലെ വിദ്യാസമ്പന്നമായ കുടുംബമാണ് തന്‍േറത്. അഞ്ച് മക്കളില്‍ രണ്ടാമനാണ് ശഹ്സാദ്. അവനും സഹോദരങ്ങളും പഠിച്ചതും വളര്‍ന്നതും ക്രിസ്ത്യന്‍ കോണ്‍വെന്‍റില്‍.
രണ്ട് വര്‍ഷത്തെ ആനിമേഷന്‍ കോഴ്സിന് ശേഷം ബംഗളൂരുവിലെ എയര്‍ ക്രാഫ്റ്റ് അക്കാദമിയില്‍ ആറുമാസത്തെ കോഴ്സ് പൂര്‍ത്തിയാക്കി. 19ാം വയസ്സില്‍ കുടുംബത്തെ സഹായിക്കാന്‍ ജോലിക്കു ശ്രമിക്കുന്നതിനാണ് ശഹ്സാദ് ദല്‍ഹിയിലത്തെിയത്. കൂട്ടുകാരന്‍ ആതിഫ് അമീന്‍െറ കൂടെ ബട്ല ഹൗസിലെ റൂമിലായിരുന്നു താമസം. സംഭവദിവസം രാവിലെ റൂമില്‍നിന്ന് ഇറങ്ങിയതായിരുന്നു. സൗദിയില്‍നിന്ന് അവധിക്ക് നാട്ടിലത്തെുന്ന എനിക്കും അവനും 2008 സെപ്റ്റംബര്‍ 24നുള്ള ട്രെയിനില്‍ ടിക്കറ്റ് ബുക് ചെയ്ത് കാത്തിരിക്കുകയായിരുന്നു. സംഭവസമയത്ത് ശഹ്സാദ് സ്ഥലത്തില്ളെന്ന കേസിലെ മാപ്പുസാക്ഷിയുടെ മൊഴിപോലും തള്ളിക്കളഞ്ഞാണ് അവനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത് -സിറാജ് ഭായ് പറയുന്നു.പൊലീസിനു നേരെ ശഹ്സാദ് വെടിയുതിര്‍ത്തെന്നു പറയുന്നതിന്‍െറ ന്യായമെന്തെന്ന് സിറാജ് ചോദിക്കുന്നു. വെടിവെച്ച റിവോള്‍വറെവിടെ, വെടികൊണ്ട അടയാളമെവിടെ? സംഭവസമയത്ത് അവിടെയെന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് പൊലീസിന് ഫോണ്‍ ചെയ്ത് അറിയിച്ച ദൃക്സാക്ഷിയെ തെളിവെടുപ്പിനു വിളിച്ചില്ല. മനുഷ്യാവകാശ കമീഷന്‍ സംഭവസ്ഥലം സന്ദര്‍ശിക്കുക പോലും ചെയ്യാതെ ഏറ്റുമുട്ടല്‍ യഥാര്‍ഥമാണെന്ന് റിപ്പോര്‍ട്ട് കൊടുക്കുകയായിരുന്നുവെന്ന് സിറാജ് കുറ്റപ്പെടുത്തുന്നു.കഴിഞ്ഞ 200 വര്‍ഷത്തെ കുടുംബചരിത്രത്തില്‍ ഒരു പെറ്റി കേസുപോലും ഞങ്ങളുടെ പേരില്‍ ചാര്‍ജ് ചെയ്യപ്പെട്ടിട്ടില്ല. 32 വര്‍ഷമായി സൗദി അറേബ്യയിലുള്ള തനിക്ക് ഇവിടെയും ഇന്നുവരെ പൊലീസിനു മുന്നില്‍ ചെല്ളേണ്ടി വന്നിട്ടില്ല. എല്ലാ മാസവും താന്‍ അയച്ചുകൊടുക്കുന്ന 4000 - 5000 രൂപയില്‍നിന്ന് മിച്ചംപിടിച്ചാണ് അവന്‍ കഴിഞ്ഞിരുന്നത്. സ്വന്തം നാടിനെയും നാട്ടുകാരെയും അഗാധമായി സ്നേഹിക്കുന്ന തനിക്ക് ഭീകരവാദിയുടെ പിതാവെന്ന പരിഹാസത്തോടെയുള്ള നോട്ടം സഹിക്കാനാവുന്നില്ല. ധാരാളം അമുസ്ലിം സുഹൃത്തുക്കളുണ്ടായിരുന്ന തനിക്ക് സംഭവത്തിന് ശേഷം അവരെയെല്ലാം നഷ്ടപ്പെടുകയായിരുന്നുവെന്ന് സിറാജ് പരിതപിച്ചു.അ്സംഗഢിലെ മുസ്ലിംകളുടെ വിദ്യാഭ്യാസ വളര്‍ച്ചയിലും സാമ്പത്തിക ഉന്നമനത്തിലും വിരോധമുള്ളവര്‍ കെട്ടിച്ചമച്ചതാണ് ബട്ല ഹൗസ് കേസ്. അതുകൊണ്ട് നേരു തെളിയിക്കാന്‍ ഏതിടം വരെയും പോകണമെന്ന നിശ്ചയദാര്‍ഢ്യത്തിലാണ് ആ പിതാവ്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനോടും സോണിയഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയ നേതാക്കളോടും ജനപ്രതിനിധികളോടും അദ്ദേഹത്തിന് ഒന്നേ അപേക്ഷിക്കാനുള്ളൂ: ബട്ല ഹൗസ് കേസ് നിഷ്പക്ഷമായി അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരുക. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടട്ടെ. അത് പൊലീസാണെങ്കിലും തന്‍െറ മകനാണെങ്കിലും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus