സ്വാമിസംഗീതം

സ്വാമിസംഗീതം
ത്യാഗരാജസ്വാമിയെപ്പോലെ ദീക്ഷിതരെപ്പോലെ നാരായണതീര്‍ത്ഥരെപ്പോലെ ദക്ഷിണാമൂര്‍ത്തി ജീവിതത്തിലുടനീളം സംഗീതവും ഭക്തിയും മാത്രമായി ജീവിച്ചു.
ശുദ്ധമായ കര്‍ണാടകസംഗീതത്തിലധിഷ്ഠിതമായി സംശുദ്ധമായ രാഗങ്ങളില്‍ മാത്രം സിനിമയില്‍ സംഗീതസംവിധാനം നിര്‍വഹിച്ചവര്‍ ഇന്‍ഡ്യയില്‍തന്നെ അപൂര്‍വമാണ്.
സംഗീതത്തിലെ നിറഞ്ഞ അറിവാണ് സ്വാമി. ഓരോ രാഗത്തെക്കുറിച്ചും സമഗ്രമായ അറിവ്. അതിനാല്‍തന്നെ ഈണങ്ങളുടെ അനര്‍ഗളമായ ഒഴുക്കാണ്. സ്വാമി അടുത്തിരുത്തി പാടിക്കൊടുത്താണ് പഠിപ്പിക്കുന്നത്. ഒരീണം പഠിപ്പിച്ച് കുറെക്കഴിയുമ്പോഴേക്കും അത് മാറ്റും. മനസില്‍ രാഗഭാവങ്ങളത്തെുമ്പോഴെല്ലാം പുതിയ പുതിയ സംഗതികള്‍. ഇത് പുതിയ പല ഗായകര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ അവര്‍ക്കത് വിസ്മയത്തോടെ ആസ്വദിക്കാതിരിക്കാനുമായിട്ടില്ല.
സ്വാമിക്ക് വായ്പ്പാട്ടല്ലാതെ ഒരു സംഗീതോപകരണവും വായിക്കാനറിയില്ല. എന്നാല്‍ അദ്ദേഹം പതിറ്റാണ്ടുകളോളം സിനിമാ സംഗീതത്തിന്‍്റെ തലപ്പത്ത് നിന്നു.
സ്വന്തമായി ഒരു തംബുരു വാങ്ങാന്‍ പണമില്ലാതെ അദ്ദേഹം കഷ്ടപ്പാടുകളിലും സിനിമയെ സ്വപ്നംകാണാതെയാണ് ചെന്നൈയലത്തെിയത്. അവിടെ സംഗീതഗരുവായി.
രാഗത്തിന്‍െറ ശുദ്ധസഞ്ചാരങ്ങളിലല്ലാതെ അദ്ദേഹം ഒരു അടിപൊളപ്പാട്ടുപോലും ചെയ്തില്ല. ‘ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു’, ‘കനകസിംഹാസനത്തില്‍’പോലുള്ള പാട്ടുകളും അദ്ദേഹം ചെയ്തത് ശുദ്ധരാഗത്തിലാണ്.
മൃദംഗവും വയലിനും നാദസ്വരവുമൊക്കെ അദ്ദേഹം പ്രണയഗാനങ്ങളിലും ഫലപ്രദമായി ഉപയോഗിച്ചു.
മൃദംഗമല്ലാതെ മറ്റൊരു സംഗീതോപകരണവുമുപയോഗിക്കാതെ ‘ആലാപനം’ എന്ന ഒരു മുഴുനീളഗാനം അനശ്വരമാക്കി.
‘നനഞ്ഞുനേരിയ പട്ടുറുമാല്‍..’ എന്ന എണ്‍പതുകളിലെ പ്രണയയഗാനത്തിന്‍്റെ പശ്ചാത്തലത്തിനായി ശുദ്ധസ്വരങ്ങളുടെ കോംബിനേഷനാണ് പ്രധാനമായും അദ്ദേഹം ഉപയോഗിച്ചത്.
പൊന്‍വെയില്‍ മണിക്കച്ചയഴിഞ്ഞുവീണു, ഹര്‍ഷബാഷ്പം തൂകി.. മനസിലുണരൂ ഉഷസന്ധ്യയായ് തുടങ്ങിയ ഗാനങ്ങളിലൂടെ പതിഞ്ഞ താളത്തിന്‍്റെ മാസ്മരഭംഗി അദ്ദേഹം കാട്ടിത്തന്നു.
ഭക്തിഗാനങ്ങളിലെ നൈവേദ്യഭാവം പാട്ടുകളെ അലൗകിക ആസ്വാദ്യതയിലേക്കുയര്‍ത്തി. ആനകേറാമല ആളുകേറാമല, വില്ളെടുത്തുവിളയാടും ദെവമേ..,ആദിവ്യനാമം അയ്യപ്പാ.., അഭിരാമശൈലമേ..,ഓംകാരപ്പൊരുളേ ഗണേശാ.. തുടങ്ങിയ ഗാനങ്ങള്‍ സ്വാമിസംഗീതത്തിന്‍്റെ പൊരുളറിയിച്ചു
പാട്ടില്‍ എന്തു വെല്ലുവിളിയും പുല്ലുപോലെ ഏറ്റെടുക്കറുള്ള എസ്.ജാനകി അടിയറവു പറഞ്ഞത് സ്വാമിയോടു മാത്രം. ‘ആലാപനം’ പാടിക്കഴിഞ്ഞപ്പോള്‍ സ്വാമി ഒന്നുകൂടി പാടിനോക്കാം എന്നു പറഞ്ഞെങ്കിലും അതിന് ഇനി കഴിയില്ല എന്‍്റെ കണ്ഠം തീര്‍ന്നുസ്വാമീ എന്ന് പറഞ്ഞ് ആദരവോടെ ഒഴിയുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus