Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമഴക്കെടുതി: 200...

മഴക്കെടുതി: 200 കി.മീറ്ററില്‍ ഗതാഗതം സ്തംഭിച്ചു

text_fields
bookmark_border
മഴക്കെടുതി: 200 കി.മീറ്ററില്‍ ഗതാഗതം സ്തംഭിച്ചു
cancel

തൊടുപുഴ: ഇങ്ങനെയൊരു യാത്രാദുരിതം അടുത്തകാലത്തൊന്നും ഇടുക്കി ജില്ല അനുഭവിച്ചിട്ടില്ല. പ്രാദേശികദുരന്തങ്ങൾ ഹൈറേഞ്ച് മേഖലക്ക് പുത്തരിയല്ളെങ്കിലും ജില്ലയൊട്ടാകെ ദുരന്തം അഴിഞ്ഞാടുന്നത് ആദ്യമാണ്. വെള്ളത്തിൽ മുങ്ങി നാടും നഗരവും സ്തംഭിച്ച കറുത്ത തിങ്കളാഴ്ച ഇടുക്കിയുടെ 200 കി.മീറ്ററിൽ വാഹനം ഓടിയില്ല. റോഡ് ഗതാഗതത്തെ മാത്രം ആശ്രയിക്കുന്ന ഇടുക്കിയിലെ റോഡുകളിൽ വെള്ളം നിറഞ്ഞത് യാത്രക്കാരെയും രക്ഷാപ്രവ൪ത്തകരെയും വലച്ചു.
തൊടുപുഴ നഗരത്തിൽ മുനിസിപ്പൽ ടൗൺ ഹാളിന് മുൻവശത്ത് വെള്ളം നിറഞ്ഞത് നഗരത്തെ ഗതാഗതക്കുരുക്കിലാക്കി. തൊടുപുഴ-മൂവാറ്റുപുഴ റോഡിൽ വെങ്ങല്ലൂരിന് സമീപം റോഡിൽ വെള്ളം കയറി. മ്രാലക്ക് സമീപം വെള്ളം കയറിയതിനാൽ തൊടുപുഴ-മൂലമറ്റം റൂട്ടിൽ ഗതാഗതം സ്തംഭിച്ചു. ഇതിൻെറ സമാന്തര റോഡായ ആനക്കയത്തും വെള്ളമായതിനാൽ യാത്രക്കാ൪ക്ക് പുതുവഴി തേടേണ്ടിവന്നു. കാരിക്കോട് നൈനാ൪ പള്ളിയുടെ മുൻവശത്ത് ഒരാൾ പൊക്കത്തിലാണ് വെള്ളം ഉയ൪ന്നത്. ഇതോടെ പന്നിമറ്റം-പൂമാല റൂട്ടിൽ സ്വകാര്യ ബസ് പോലും സ൪വീസ് നടത്തിയില്ല. കുമ്പംകല്ല് തോട് കരകവിഞ്ഞ് പാലത്തിന് മുകളിലൂടെ ഒഴുകിയതിനാൽ കാരിക്കോടിനും കുമ്പംകല്ലിനുമിടയിലുള്ളവ൪ ഒറ്റപ്പെട്ടു.
ഇവ൪ക്ക് തൊടുപുഴയിലത്തൊൻ ‘നീന്തി’ മറുകര കാണേണ്ടി വന്നു. വ്യാപക മണ്ണിടിച്ചിൽ ഉണ്ടായതിനാൽ അടിമാലി മേഖല ഒറ്റപ്പെട്ട നിലയിലാണ്. ചീയംപാറയിൽ റോഡിലേക്ക് വീണ മണ്ണ് നീക്കാൻ കഴിയാത്തതിനാൽ യാത്രക്കാ൪ക്ക് തിരികെ പോവുകയല്ലാതെ മാ൪ഗങ്ങളൊന്നുമില്ലായിരുന്നു. രണ്ടുദിവസമെങ്കിലും കഴിഞ്ഞാലെ ഇതുവഴി ഗതാഗതം പൂ൪ണതോതിൽ എത്തൂ. മൂന്നാ൪, രാജാക്കാട്, ഇടുക്കി, കോതമംഗലം എന്നിവിടങ്ങളിൽനിന്ന് റോഡ് മാ൪ഗം അടിമാലിയിൽ എത്താൻ പറ്റാത്ത സാഹചര്യമുണ്ടായി.
കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയപാതയിൽ വണ്ടിപ്പെരിയാറിന് സമീപം വാഹനഗതാഗതം പൂ൪ണമായി നിലച്ചു. 12മണിക്കൂറാണ് ഇവിടെ ഗതാഗതം സ്തംഭിച്ചത്. ഹൈറേഞ്ചിലേക്കുള്ള എല്ലാ റോഡിലും ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
സംസ്ഥാന പാതയിൽ ഇടുക്കി -നേര്യമംഗലം ഭാഗത്ത് തട്ടേക്കണ്ണി മേഖലയിൽ അഞ്ചിടത്താണ് ഗതാഗതം താറുമാറായത്. ലോവ൪ പെരിയാ൪ കരിമണൽ പാതയും ഉരുൾപൊട്ടലിൽ തക൪ന്നു. പള്ളിവാസൽ പഞ്ചായത്തിലെ പീച്ചാട്ടിൽ റോഡ് നിറയെ വെള്ളമാണ്. തൊടുപുഴ മലയിഞ്ചി ഭാഗത്തും അവസ്ഥ വ്യത്യസ്തമല്ല. കുമളി-കട്ടപ്പന റൂട്ടിൽ ആനവിലാസത്തിന് സമീപം മണ്ണിടിഞ്ഞ് വീണ് ഗതാഗതം മുടങ്ങി.

ഈരാറ്റുപേട്ട-വാഗമൺ റോഡ് ഒറ്റപ്പെട്ടു

ഈരാറ്റുപേട്ട: രണ്ടുദിവസമായി തുടരുന്ന കനത്തമഴയിൽ മീനച്ചിൽ താലൂക്കിലെ കിഴക്കൻ മേഖലയിൽ വ്യാപക മണ്ണിടിച്ചിൽ. തിങ്കളാഴ്ച പുല൪ച്ചെ ഈരാറ്റുപേട്ട-പീരുമേട് ഹൈവേയിൽ വാഗമണ്ണിന് സമീപം കാരികാട്ട് മലയിടിഞ്ഞുവീണ് ഈരാറ്റുപേട്ട-വാഗമൺ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. വാഗമണ്ണിനും വെള്ളികുളത്തിനും ഇടയിൽ കാരികാട്ട് പ്രവ൪ത്തിക്കുന്ന പാലാ സ്വദേശിയുടെ സ്പൈസ് ഗാ൪ഡൻ റിസോ൪ട്ട് മണ്ണിടിച്ചിലിൽ ഭാഗികമായി തക൪ന്നു. മുകളിൽനിന്ന് മലയുടെ ഓരുഭാഗം റോഡിലേക്കും റിസോ൪ട്ടിന് സമീപത്തേക്കും പതിക്കുകയായിരുന്നു. ഇരുനില റിസോ൪ട്ടിൻെറ അടിവശം ഭാഗികമായി മണ്ണിടിച്ചിലിൽ ഒലിച്ചു പോയി. സാധാരണ ജീവനക്കാ൪ രാത്രി താമസിക്കുന്നത് ഈ മുറിയിലാണ്. കനത്ത മഴമൂലം വാഗമണ്ണിൽ ടൂറിസ്റ്റുകൾ കുറവായതിനാൽ ജീവനക്കാരെല്ലാം അവധിയിലായിരുന്നു. അതിനാൽ ആളപായം ഒഴിവായി. റിസോ൪ട്ടിൻെറ ഗോഡൗൺ ഉൾപ്പെടെ ഭാഗങ്ങളാണ് മണ്ണിടിച്ചിലിലും മഴവെള്ളപ്പാച്ചിലിലും ഒലിച്ചുപോയത്. പത്ത് ലക്ഷത്തിൻെറ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ചീഫ് വിപ്പ് പി.സി.ജോ൪ജ്, തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അമ്മിണി തോമസ്, പഞ്ചായത്ത് അംഗം സണ്ണി ജോസഫ,് തീക്കോയി വില്ളേജ് ഓഫിസ൪ സീമ ജോസഫ് എന്നിവ൪ സ്ഥലം സന്ദ൪ശിച്ചു.
തീക്കോയി വെള്ളികുളം വട്ടോത്ത് വ൪ക്കിയുടെ ഒരേക്കറിലെ ജാതി, കാപ്പി, കുരുമുളക്, കൊക്കോ കൃഷികൾ മണ്ണിടിച്ചിലിൽ പൂ൪ണമായി നശിച്ചു. സമീപത്തെ പുതുവീട്ടിൽ ഷാജിയുടെ 40 സെൻറിലെ റബ൪, കൊക്കോ, കാപ്പി എന്നിവയും നശിച്ചു. ഒറ്റയിട്ടി തേനംമാക്കൽ മാത്തുക്കുട്ടി, സോണിയ നെടുമലക്കുന്നേലിൻെറ അര യേക്കറിലുള്ള കൃഷി, സജി ചാവുംപ്ളാക്കലിൻെറ വീടിന് ചുറ്റുമുള്ള ഒരേക്ക൪ സ്ഥലം, ബേബി മുണ്ടമറ്റത്തിലിൻെറ നാൽപതോളം റബ൪ മരം എന്നിവ നശിച്ചു. ബിനു പോട്ടിരിക്കലിൻെറ വീട് ഭാഗികമായി തക൪ന്നു. തീക്കോയി പഞ്ചായത്തിലെ മാവടി കല്ലുങ്കൽ സാബുവിൻെറ വീടിൻെറ തിട്ടയിടിഞ്ഞ് ഏതുനിമിഷവും പതിക്കുമെന്ന ഭീതിയിലാണ് വീട്ടുകാ൪.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story