സരോദ് വിദ്വാന്‍ അംജദ് അലി ഖാന് സദ്ഭാവന പുരസ്കാരം

സരോദ് വിദ്വാന്‍  അംജദ് അലി ഖാന്  സദ്ഭാവന പുരസ്കാരം

ന്യൂദല്‍ഹി: ഈ വര്‍ഷത്തെ രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാരം സാരോദ് വിദ്വാന്‍ അംജദ് അലി ഖാന്. മതസൗഹാര്‍ദവും സമാധാനവും വളര്‍ത്താന്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണിത്.
അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം രാജീവ്ഗാന്ധിയുടെ ജന്മദിനമായ ആഗസ്റ്റ് 20ന് സമ്മാനിക്കും. മദര്‍ തെരേസ, ബിസ്മില്ല ഖാന്‍, മുഹമ്മദ് യൂനുസ്, ടീസ്റ്റ സെറ്റല്‍വാദ്, കെ.ആര്‍. നാരായണന്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ വര്‍ഷങ്ങളില്‍ ഈ പുരസ്കാരം ലഭിച്ചത്.
രാജീവ് ഗാന്ധിയുടെ സ്മരണക്ക് ഏര്‍പ്പെടുത്തിയ പുരസ്കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് അംജദ്അലി ഖാന്‍ പറഞ്ഞു. അവാര്‍ഡ് തുക തന്‍െറ സംഗീത മ്യൂസിയമായ ‘സരോദ്ഗറി’ന് വിനിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus