സമ്പൂര്‍ണ വനിതാ ബാങ്കിന് പേരായി; മേധാവിയും

കഴിഞ്ഞ ബജറ്റില്‍ കേന്ദ്രധനമന്ത്രി പ്രഖ്യാപിച്ച സമ്പൂര്‍ണ വനിതാ ബാങ്ക് യാഥാര്‍ഥ്യമാകുന്നതിന് കൂടുതല്‍ നടപടികള്‍. ബാങ്കിന് പേരും മേധാവിയെയും സര്‍ക്കാര്‍ കണ്ടെത്തി. ഭാരതീയ മഹിളാ ബാങ്ക് എന്നറിയപ്പെടുന്ന ബാങ്കിന്‍െറ മേധാവി പഞ്ചാബ് നാഷനല്‍ ബാങ്കിന്‍െറ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഉഷ അനന്തസുബ്രഹ്മണ്യന്‍ ആയിരിക്കും. റിസര്‍വ് ബാങ്കിന്‍െറ അനുമതി ലഭിക്കുന്നതോടെ ഉത്തരവിറങ്ങും. നവംബറോടെ ആറുബ്രാഞ്ചുകളുമായി പ്രവര്‍ത്തനമാരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. നാലുവര്‍ഷംകൊണ്ട് 500 ബ്രാഞ്ചുകളാണ് ലക്ഷ്യം. കാനറാ ബാങ്ക് മുന്‍ സി.എം.ഡി എം.ബി.എന്‍ റാവുവിന്‍െറ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് ബാങ്കിന്‍െറ രൂപരേഖ തയാറാക്കിയത്. ബാങ്കിലേക്കുള്ള മറ്റ് നിയമനങ്ങളും താമസിയാതെയുണ്ടാവും. മൂന്നു പതിറ്റാണ്ട് പ്രവര്‍ത്തന പരിചയമുള്ള ഉഷ, ബാങ്ക് ഓഫ് ബറോഡയിലാണ് സേവനമാരംഭിച്ചത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus