ഖത്തറിന്‍െറ നേതൃത്വത്തില്‍ അറബ് സമധാന ഉച്ചകോടി അമ്മാനില്‍

ദോഹ: അറബ് രാജങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ നേതൃത്വത്തിലുള്ള അറബ് സമധാനസമിതി യോഗം ഖത്തറിന്‍െറ നേതൃത്വത്തില്‍ ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ ചേരാന്‍ തീരുമാനിച്ചതായി അറബ് ലീഗ് സെക്രട്ടറി നബീല്‍ അറബി അറിയിച്ചു.
അടുത്ത ബുധനാഴ്ച അമ്മാനില്‍ നടക്കുന്ന സമ്മേളനത്തില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പങ്കെടുക്കും. അറബ് വിദേശകാര്യ മന്ത്രിമാര്‍ മധ്യ-പൗരസ്ത്യ ദേശത്തെ പുതിയ സംഭവവികാസങ്ങള്‍ സമ്മേളനത്തില്‍ വിശദമായി ചര്‍ച്ച നടത്തും.
ജോണ്‍ കെറിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഫലസ്തീന്‍ ഇസ്രയേല്‍ സമാധാന ശ്രമങ്ങളുടെ നിലവിലെ അവസ്ഥകളും സമ്മേളനത്തില്‍ വിലയിരുത്തും.
ദോഹയില്‍ ചേര്‍ന്ന കഴിഞ്ഞ അറബ് ഉച്ചകോടിയില്‍ ഖത്തര്‍ അധ്യക്ഷനായും ഫലസ്തീന്‍, ജോര്‍ദാന്‍, ഈജിപ്ത്, മൊറോക്കോ, സൗദി എന്നിവര്‍ അംഗങ്ങളായും രൂപവല്‍ക്കരിച്ച അറബ് സമധാനസമിതിയില്‍ അറബ് ലീഗ് സെക്രട്ടറി കൂടി അംഗമായിരിക്കുമെന്നും ഇനിയും അംഗമാകാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ആകാമെന്നും തീരുമാനിച്ചതായും നബീല്‍ അറബി കൂട്ടി ചേര്‍ത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus