മല്‍സ്യ വിലയില്‍ 30 ശതമാനം ഇടിവ്

ദോഹ: റമദാന്‍ ആരംഭിച്ചതോടെ മല്‍സ്യവില 30 ശതമാനത്തിലേറെ താഴ്ന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. വ്രതമാസം ആരംഭിച്ചതോടെ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ മല്‍സ്യം വാങ്ങാന്‍ വരുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നതാണ് വില കുറയാന്‍ കാരണം.
ഹാമൂര്‍ വില 30 റിയാല്‍, ശേരി 5 റിയാല്‍, കണ്‍അദു 25 റിയാല്‍, കാംബൂരിയ 15 റിയാല്‍, സുല്‍ത്താന്‍ ഭാഷ 12 റിയാല്‍, സുബൈദി 18 റിയാല്‍, റുബൈബ് 18 റിയാല്‍, സാഫി 18 റിയാല്‍, കൊഫര്‍ 18 റിയാല്‍, ഫസ്ക്കര്‍ എട്ടു റിയാല്‍, സുല്‍ത്താന്‍ ഇബ്രാഹിം 15 റിയാല്‍ എന്നിങ്ങനെയാണ് ഇപ്പോഴത്തെ വിലനിലവാരം. എല്ലാ വര്‍ഷവും ഈ സമയത്ത് സന്ദര്‍ശകരുടെ കുറവ് അനുഭവപ്പെടാറുണ്ടെന്നും മല്‍സ്യവില ഈ സമയങ്ങളില്‍ 40 ശതമാനം വരെ ഇടിയാറുണ്ടെന്നും കച്ചവടക്കാര്‍ പറഞ്ഞു. റമദാനില്‍ മല്‍സ്യ ഉപയോഗം കുറവായതും വിദേശികള്‍ അവധിക്കാലത്ത് പലരും നാട്ടില്‍ പോകുന്നതും ആവശ്യക്കാരുടെ എണ്ണം കുറയാന്‍ കാരണമായിട്ടുണ്ടെന്ന് ചില മല്‍സ്യ വ്യാപാരികള്‍ പറഞ്ഞു. ചൂട് കൂടുമ്പോള്‍ ആളുകള്‍ മല്‍സ്യം വാങ്ങുന്നത് കുറയുന്നതും മറ്റൊരു കാരണമായി ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. എല്ലാ സീസണിലും മല്‍സ്യവില ഉയരുമ്പോള്‍ റമദാന്‍, പെരുന്നാള്‍ സീസണില്‍ കുറയുകയാണ് പതിവ്. അടുത്ത ദിവസങ്ങളില്‍ വില ഇനിയും താഴോട്ടു പോകുമെന്നാണ് വ്യാപാരികളുടെ ആശങ്കയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus