ബംഗ്ളാദേശിലെ കുടിവെള്ള ക്ഷാമം തീര്‍ക്കാന്‍ ഖത്തര്‍ ചാരിറ്റി

ദോഹ: കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ബംഗ്ളാദേശില്‍ ഖത്തര്‍ ചാരിറ്റിയുടെ കുടിവെള്ള പദ്ധതി തുടങ്ങി. ജലസ്രോതസുകള്‍ ഏറെയുണ്ടെങ്കിലും ബംഗ്ളാദേശിന്‍െറ ഉള്‍പ്രദേശങ്ങളിലൊന്നും ശുദ്ധമായ കുടിവെള്ളം ലഭ്യമല്ലെന്ന് മനസിലാക്കിയ ഖത്തര്‍ ചാരിറ്റി ആവശ്യമായ പ്രദേശങ്ങളിലേക്കൊണ് കുടിവെള്ള പദ്ധതി തയ്യാറാക്കിയത്. 14 മില്യന്‍ റിയാല്‍ ചെലവില്‍ 3000ത്തോളം കിണറുകളാണ് നിര്‍മ്മിച്ചത്.
കൃഷിയിടങ്ങളിലേക്ക് ജലസേചനസൗകര്യങ്ങളൊരുക്കാനായ 12 വലിയ കിണറുകളും ഖത്തര്‍ ചാരിറ്റി കഴിഞ്ഞകാലങ്ങളില്‍ ബംഗ്ളാദേശില്‍ നടപ്പിലാക്കിയതായി ചാരിറ്റിയുടെ ബംഗ്ളാദേശ് ഓഫിസ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അമീന്‍ ഹാഫിദ് പറഞ്ഞു. 1995 മുതല്‍ 2012 വരെയുള്ള കാലയളവില്‍ ഖത്തര്‍ ചാരിറ്റി നപ്പിലാക്കിയ കുടിവെള്ള പദ്ധതിയില്‍ നിന്ന് ഏതാണ്ട് ഒരു മില്യനോളം ആളുകള്‍ വെള്ളം എടുക്കുന്നുണ്ട്. ഈവര്‍ഷം ഇതുവരെയായി ഒരു ലക്ഷത്തിലധികം ആളുകള്‍ക്കുപകരിക്കുന്ന തരത്തില്‍ 560 കിണറുകള്‍ രാജ്യത്തിന്‍റ വ്യത്യസ്ത സംസ്ഥാനങ്ങളിലായി നിര്‍മച്ചതായി അദ്ദേഹം പറഞ്ഞു. ഇതുവരെ ചാരിറ്റി നിര്‍മിച്ച കിണറുകളിലെല്ലാം നൂറ് ശതമാനവും ശുദ്ധജലം ലഭിക്കുന്ന കിണറുകളാണ്. ഈയടുത്തായി ചാരിറ്റി നിര്‍മിച്ച കിണറുകളെല്ലാം തന്നെ ഇന്ത്യയുമായി അതിര്‍ത്തിപങ്കിടുന്ന പ്രദേശങ്ങളിലായതിനാല്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലുള്ള നിരവധി കുടുംബങ്ങള്‍ക്കും ഇത് പ്രയോജനം ചെയ്യുന്നതായും ഡോ. അമീന്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus