അശ്ഗാല്‍ 44 സ്കൂള്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കും

ദോഹ: വ്യത്യസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 44 വിദ്യഭ്യാസസ്ഥാപനങ്ങള്‍ക്കുള്ള കെട്ടിടങ്ങളുണ്ടാക്കാന്‍ പബ്ളിക് വര്‍ക്സ് അതോറിറ്റി (അശ്ഗാല്‍) പദ്ധതി. രണ്ടു ബില്യന്‍ ഖത്തര്‍ റിയാല്‍ ചെലവിലാണ് ഇവ നിര്‍മ്മിക്കുക. വിവിധ പ്രദേശങ്ങളിലായി 29 പുതിയ സ്കൂള്‍ കെട്ടിടങ്ങള്‍, 15 നഴ്സറി സ്കൂളുകള്‍ എന്നിവ നിര്‍മ്മിക്കാനാണ് പദ്ധതി. 2014 അവസാനം ഇവയുടെ പ്രവൃത്തി പൂര്‍ത്തിയാകും.
വിദ്യാഭ്യാസ മന്ത്രിയും സുപ്രിം കൗണ്‍സില്‍ ഓഫ് എജുക്കേഷന്‍ ജനറല്‍ സെക്രറിയുമായ ഡോ. മുഹമ്മദ് അബ്ദുല്‍ വാഹിദ് അലി അല്‍ ഹമ്മാദി, അശ്ഗാല്‍ മേധാവി എഞ്ചിനീയര്‍ നാസര്‍ അലി അല്‍ മൗലവി എന്നിവരുടെ സാന്നിധ്യത്തില്‍ നിര്‍മാണ കമ്പനികളുമായി കരാര്‍ ഒപ്പുവെച്ചു. ഭാവിതലമുറക്ക് അനുയോജ്യമായ രീതിയിലുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളുണ്ടാക്കാന്‍ അശ്ഗാല്‍ വിദ്യാഭ്യാസ സുപ്രീംകൗണ്‍സിലുമായി യോജിച്ചുപ്രവര്‍ത്തിക്കുമെന്ന് അശ്ഗാല്‍ മേധാവി നാസര്‍ അലി മൗലവി പറഞ്ഞു.
‘ഖത്തര്‍ 2030’ പദ്ധതിയില്‍ വലിയ പങ്കുവഹിക്കാന്‍ അശ്ഗാലിനു കഴിയുന്നതില്‍ ഏറെ അഭിമാനികുന്നതായും അദ്ദേഹം പറഞ്ഞു. അശ്ഗാല്‍ ഇതിനകം 26 വിദ്യഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മിച്ച് സുപ്രിംകൗണ്‍സിലിന് കൈമാറിയതായും അദ്ദേഹം അറിയിച്ചു. ഇതിന് ഒരു കോടി റിയാല്‍ ചിലവു വന്നിട്ടുണ്ട്. 2013-2014 അധ്യയന വര്‍ഷം കഴിയും മുമ്പ് തന്നെ 16 കെട്ടിടങ്ങള്‍ കൂടി സുപ്രീം കൗണ്‍സിലിന് കൈമാറുമെന്നും അശ്ഗാല്‍ മേധാവി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus