ഖത്തര്‍ ജര്‍മ്മനിയില്‍ നിന്ന് 118 യുദ്ധ ടാങ്കുകള്‍ വാങ്ങുന്നു

ദോഹ: 2022 ലോകകപ്പിന് മുമ്പ് ജര്‍മ്മനിയില്‍ നിന്ന് 118 ലിയോപാഡ് യുദ്ധ ടാങ്കുകള്‍ വാങ്ങാന്‍ ഖത്തര്‍ തയാറെടുക്കുന്നതായി ജര്‍മ്മന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
അടുത്ത ഏഴ് വര്‍ഷം കൊണ്ടാണ് 2.5 ബില്യന്‍ യൂറോയില്‍ അധികം ചെലവഴിച്ച് ഖത്തര്‍ ഇത്രയും ടാങ്കുകള്‍ വാങ്ങുക. ഇതിന് പുറമെ ടാങ്കുകളില്‍ ഉപയോഗിക്കുന്ന 16 പീരങ്കികളും വാങ്ങും.
ഖത്തറിന് 62 ലിയോപാഡ് ടാങ്കുകളടക്കമുള്ള ആയുധങ്ങള്‍ നല്‍കുന്ന ഇടപാടിന് ജര്‍മ്മന്‍ ഗവണ്‍മെന്‍റ് അംഗീകാരം നല്‍കിയതായും ബില്‍ഡ് ആം സോണ്‍ടേജ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus