ഇംഗ്ളണ്ടിന്‍്റെ വംശീയതക്കെതിരെ ഇന്‍ഡ്യന്‍ വംശജന്‍്റെ പാട്ട്

ഇംഗ്ളണ്ടിന്‍്റെ വംശീയതക്കെതിരെ ഇന്‍ഡ്യന്‍ വംശജന്‍്റെ പാട്ട്

നിതിന്‍ സാവ്നി ഒരു വെറും സംഗീതജ്ഞനല്ല; ചിന്തിക്കുന്ന, പ്രതികരിക്കുന്ന ഗാനങ്ങളിലൂടെ ആഞ്ഞടിക്കുന്ന വ്യത്യസ്തനായ ഇന്‍ഡ്യന്‍ വംശജനായ ഇംഗ്ളീഷ് മ്യുസിക് കംപോസര്‍. മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍ എന്ന ഹോളിവുഡ് ചിത്രത്തിന്‍്റെ സംഗീതസംവിധായകന്‍ കൂടിയായിരുന്നു അദ്ദേഹം. ഒരു ഏഷ്യാക്കാരനായതിനാല്‍ ലോകത്തിലെ പ്രധാന സംഗീതവേദികള്‍ നിഷേധിക്കപ്പെട്ട പ്രതിഭാധനനായ ഈ സംഗീതജ്ഞന്‍ ഇതിനോട് രൂക്ഷമായി പ്രതിരോധിക്കുന്നുമുണ്ട്.
ലോകത്തിലെ ഏറ്റവും വിശിഷ്ടമായ സംഗീതവേദികളിലൊന്നായ ഗ്ളാസ്റ്റന്‍ബറിയിലെ പ്രധാനവേദിയില്‍ നിതിന് ഇതുവരെ പ്രവേശനം ലഭിച്ചിട്ടില്ല. പത്തു വര്‍ഷത്തിലേറെയായി അപ്രധാന വേദിയിലാണ് പ്രകടനം. ഇത് തന്‍്റെ അഭിമുഖത്തില്‍ അദ്ദേഹം രോഷത്തോടെ എടുത്ത് പറയാറുണ്ട്.
എന്താ? താനൊരു ഏഷ്യാക്കാരനായതുകൊണ്ടാണോ ഈ അവഗണന എന്നാണ് അദ്ദേഹം ചോദിക്കുന്നത്. എന്നാല്‍ ഇന്‍ഡ്യക്കാരായ അച്ഛനമ്മമാര്‍ക്ക് ജനിച്ച നിതിന്‍ ഇംഗ്ളണ്ടിലാണ് താമസിക്കുന്നതും സംഗീതപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും. വെറും സംഗീതപ്രവര്‍ത്തനമല്ല; പാശ്ചാത്യ സംഗീതത്തിലെ പുതുതലമുറയിലെ ഏറ്റവും തിരക്കിട്ട സംഗീതജ്ഞനുമാണ് അദ്ദേഹം. തന്നെയുമല്ല നിരന്തരം അന്തര്‍ദേശീയ അവാര്‍ഡുകള്‍ വാരിക്കൂട്ടുകയും ചെയ്യുന്നു. അതായത് അവിടത്തെ എ.ആര്‍.റഹ്മാന്‍ എന്ന് അദ്ദേഹത്തെ വിലയിരുത്താം.
എന്നാല്‍ വെറും പാട്ട് മാത്രമല്ല അദ്ദേഹത്തിന്‍്റെ തട്ടകം. പാട്ടെഴുത്ത,് കംപോസിംഗ്, ഗിറ്റാറിസ്റ്റ്, പ്രൊഡ്യൂസര്‍, മ്യൂസിക് അറേഞ്ചര്‍, സിനിമാസംഗീതസംവിധാനം, നാടകമെഴുത്ത് ഇങ്ങനെ പോകുന്നു. അദ്ദേഹത്തിന്‍്റെ വെബ്സൈറ്റില്‍ മുഖവാചകമായി നമുക്ക് വായിക്കാന്‍ കഴിയുന്നത് ‘എന്തൊക്കെ കഴിയും എന്നല്ല, ഇയാള്‍ക്ക് എന്തൊക്കെ കഴിയില്ല എന്ന് എണ്ണുന്നതാണ് നമുക്ക് എളുപ്പം’.
പാകിസ്ഥാനിലെ ലാഹോറില്‍ നിന്ന് വിഭജനകാലത്ത് ഇന്‍ഡ്യയിലെ പഞ്ചാബിലേക്ക് വന്ന ദമ്പതികളുടെ മകനാണ് നിതിന്‍. അമ്മ നെയ്റോബിയില്‍ ജനിച്ച് ജലന്ധറില്‍ വളര്‍ന്ന സരോജ് സാവ്നി എന്ന ഭരതനാട്യം നര്‍ത്തകി. കെന്‍്റിലെ മ്യൂസിക് സ്കൂളിലെ ഏക ഏഷ്യന്‍ വിദ്യാര്‍ഥിയായിരുന്നു നിതിന്‍. പഠിക്കുന്ന കാലത്ത് അന്ന് വംശീയതയുടെ ദുരന്തം അദ്ദേഹം വേണ്ടുവോളം അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ എഴുപതുകളില്‍ ഇത് വളരെ രൂക്ഷമായിരുന്നെന്ന് സാമൂഹിക വിമര്‍ശകന്‍ കൂടിയായി നിതിന്‍ പറയുന്നു. അക്കാലത്ത് ഇതിനെതിരെ ‘റോക്ക് എഗന്‍സ്റ്റ് റേസിസം’ എന്ന മ്യൂസിക് അരങ്ങേറി.
ഇടനെ ഇറങ്ങാന്‍ പോകുന്നത്‘ ഡിസ്റ്റോപ്പിയന്‍ ഡ്രീം’ എന്ന നിതിന്‍്റെ പത്താമത്തെ ആല്‍ബമാണ്. നിതിന്‍്റെ സാമൂഹികപ്രതിബന്ധത വെളിപ്പെടുന്നതാണ് പുതിയ ആല്‍ബം. കഴിഞ്ഞ ഒരു വര്‍ഷത്തെ ഇംഗ്ളണ്ടിലെ വംശീയതയുടെ നേര്‍ചിത്രമാണത്രെ നിതിന്‍്റെ ആല്‍ബം. ഇംഗ്ളണ്ട് കൂടുതല്‍ ഇരുണ്ടു എന്നാണ് തനിക്ക് തോന്നുന്നതത്രെ. അവിടെ പാവപ്പെട്ടവരും പണക്കാരനും തമ്മിലുള്ള അന്തരം വളരെ വലുതായി. ഇത് തന്നെ വളരെ വേദനിപ്പിച്ചതായും ഇതില്‍ നിന്ന് മോചനമില്ളേ എന്ന തന്‍്റെ ചിന്തയാണ് ആല്‍ബമെന്നും നിതിന്‍ പറയുന്നു.
2001നുശേഷം അവിടത്തെ പകുതിയോളം മുസ്ലിം പള്ളികളെങ്കിലും ആക്രമിക്കപ്പെട്ടു. ഇസ്ലാമോഫോബിയ അവിടെ വളരുന്നു. പ്രവാസികള്‍ക്ക് ഇതൊരു കറുത്ത നാടാണെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ ഇവര്‍ രാജ്യത്തിന്‍്റെ സമ്പദ്വ്യവസ്ഥക്ക് ഗുണം ചെയ്യുന്നത് ഭരണക്കാര്‍ അറിയുന്നില്ലത്രെ.
കൂടാതെ പണ്ഡിറ്റ് രവിശങ്കറിന്‍്റെ മകള്‍ അനോഷ്കയുടെ പുതിയ ആല്‍ബം പ്രൊഡ്യൂസ് ചെയ്യുന്നതും നിതിന്‍ സാവ്നിയാണ്. തന്നെയമല്ല ഇതില്‍ അനോഷ്കയുടെ സിത്താറിനൊപ്പം നിതിന്‍ ഗിറ്റാര്‍ വായിക്കുന്നുമുണ്ട്. ഇതിലെ വോക്കല്‍ നോറാ രവിശങ്കറാണ് പാടുന്നതും.
പാട്ടിലൂടെ മാത്രമല്ല നാടകത്തിലൂടെയും തന്‍്റെ നിരീക്ഷണങ്ങള്‍ ജനങ്ങളിലത്തെിക്കാന്‍ നിതിന്‍ ശ്രമിക്കാറുണ്ട് അതിനുദാഹരണമാണ് അദ്ദേഹത്തിന്‍്റെ നാടകങ്ങള്‍. ടാഗോറിനെയും ഐന്‍സ്റ്റെനെയും ബന്ധപ്പെടുത്തി നാടകമെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. അവരുടെ ജീവിതത്തിന്‍്റെ ചില മോശപ്പെട്ട വശത്തെ ചിത്രീകരിക്കുന്നതാണ് ഈ നാടകം. ഇതില്‍ നിതിന്‍്റെ ഗവേഷണ മനസും ശ്രദ്ധേയമാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus