നാലു മാസത്തെ ഇടവേളക്ക് ശേഷം പണപ്പെരുപ്പത്തില്‍ വീണ്ടും വര്‍ധന

നാലു മാസത്തെ ഇടവേളക്ക് ശേഷം പണപ്പെരുപ്പത്തില്‍ വീണ്ടും വര്‍ധന

ന്യൂദല്‍ഹി: സാമ്പത്തിക മേഖലയില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ച് അഞ്ചു മാസത്തെ ഇടവേളക്ക് ശേഷം മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തില്‍ വര്‍ധന. വാണിജ്യ വ്യവസായ മന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജൂണിലെ പണപ്പെരുപ്പനിരക്ക് 4.86 ശതമാനമാണ്. മേയില്‍ പണപ്പെരുപ്പം 4.70 എന്ന നിലയില്‍ എത്തിയിരുന്നു. ഇതോടെ ഈ മാസം അവസാനം പ്രഖ്യാപിക്കാനിരിക്കുന്ന വായ്പാനയ അവലോകനത്തില്‍ പലിശ നിരക്ക് കുറക്കാന്‍ റിസര്‍വ് ബാങ്ക് തയാറായേക്കില്ളെന്നാണ് സൂചന.

കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് 7.58 ശതമാനമായിരുന്നു മൊത്തവിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം.

ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനയാണ് പണപ്പെരുപ്പം വീണ്ടും വര്‍ധിക്കാന്‍ ഇടയാക്കിയത്. ഭക്ഷ്യവസ്തുക്കളുടെ വില നിലവാരത്തില്‍ 9.74 ശതമാനം വര്‍ധനയാണ് രേഖപ്പടുത്തപ്പെട്ടത്. അതേസമയം, ഭക്ഷ്യേതര ഉല്‍പന്നങ്ങളുടെ വിലനിലവാരം കുറയുകയാണ് ചെയ്തത്. മേയില്‍ 2.4 ശതമാനമായിരുന്നു ഭക്ഷ്യേതര ഉല്‍പന്നങ്ങളുടെ വിലക്കയറ്റം. ജൂണില്‍ ഇത് 2.1 ശതമാനമായി താഴുകയാണ് ചെയ്തത്.

ഭക്ഷ്യ ഉല്‍പന്നങ്ങളില്‍ സവോളയുടെ വില 114 ശതമാനവും അരിവില 19.11 ശതമാനവും ഗോതമ്പ് വില 13.83 ശതമാനവുമാണ് വര്‍ധന. പച്ചക്കറികളുടെ വിലയില്‍ 16.47 ശതമാനവും പയര്‍ വര്‍ഗങ്ങളുടെ വില 17.18 ശതമാനവും വര്‍ധിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus