ആ രാവില്‍ ഒരുങ്ങുന്നു; മലയാളത്തില്‍ വീണ്ടും ഗസല്‍ വസന്തം

ആ രാവില്‍ ഒരുങ്ങുന്നു; മലയാളത്തില്‍ വീണ്ടും  ഗസല്‍ വസന്തം
മലയാളത്തിലെ ആദ്യ ഗസല്‍ എഴുതിയ കവി വേണു.വി.ദേശവും പ്രമുഖ ഗായകന്‍ പത്മകുമാറും ഒന്നിക്കുന്നു. വേണു.വി.ദേശത്തിന്‍്റെ വരികള്‍ക്ക് പത്മകുമാര്‍ ഈണവും ആലാപനവും നിര്‍വഹിക്കുന്ന ഗസല്‍ ആല്‍ബം ഈ മാസം അവസാനം പുറത്തിറങ്ങും. ‘ആ രാവില്‍’ എന്ന് പേരിട്ട ആല്‍ബത്തില്‍ എഴ് ഗസലുകളാണ് ഉള്‍പെടുത്തിയിരിക്കുന്നത്.
വേണു.വി.ദേശത്തിന്‍െറ രചനയില്‍ ഉമ്പായി ഈണം നല്‍കി ആലപിച്ച ‘പ്രണാമം’ ആയിരുന്നു മലയാളത്തില്‍ ഗസല്‍ ശാഖക്ക് തനിയെ ഉള്ള വഴി തുറന്നിട്ടത്. പ്രണയത്തിന്‍്റെയും വിരഹത്തിന്‍െറയും തീവ്ര ഭാവനകളെ ഉണര്‍ത്തിയ വരികളും ആലാപനവും ‘പ്രണാമത്തെ’ ഗസല്‍ പ്രേമികള്‍ക്കിടയില്‍ സ്വീകാര്യത നേടിക്കൊടുത്തിരുന്നു. ഉറുദുവിലും ഹിന്ദിയിലും മാത്രം ലഭ്യമായിരുന്ന ഗസലിന് മലയാളത്തിലും സ്വന്തമായി ഇടമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ഈ സംരഭം. നിരവധി മലയാള ഗസല്‍ ആല്‍ബങ്ങളുടെയും ഗായകരുടെയും പിറവിക്കും പ്രണാമം വഴിയൊരുക്കി.
വേണു. വി. ദേശത്തിന്‍െറ വരികള്‍ക്ക് പത്മകുമാറിന്‍്റെ സ്വരമാധുരി അകമ്പടിയാകുന്നതോടെ ആസ്വാദനത്തിന്‍െറ മറ്റൊരു പ്രണയകാലം ഇതള്‍വിരിയുമെന്ന പ്രതീക്ഷയിലാണ് ഗസല്‍ലോകം. എറണാകുളത്തെ ബുക്കര്‍മാന്‍ എന്ന പ്രസാദകരാണ് ‘ആ രാവില്‍’ പുറത്തിറക്കുന്നത്. വേണു. വി.ദേശത്തിന്‍്റെ വിവര്‍ത്തനത്തില്‍ ഗീതാജ്ഞലിയാണ് ഇതേ ടീമിന്‍്റെ അടുത്ത സംരഭം. ഈ മാസം അവസാനം എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ ആ രാവില്‍ പ്രകാശനം ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus