ഇന്ദ്രജിത്ത് പാടുന്നു; ഘോഷാലിനൊപ്പം

ഇന്ദ്രജിത്ത് പാടുന്നു; ഘോഷാലിനൊപ്പം
മലയാളസിനിമയില്‍ നടന്‍മാര്‍ പാടുന്നത് ഇപ്പോള്‍ ഒരു വാര്‍ത്തയല്ലാതായിരിക്കുന്നു; പ്രത്യേകിച്ചും ഇന്ദ്രജിത്ത്. അത്യാവശ്യം നല്ല പാട്ടുകാരന്‍ എന്ന നിലയില്‍ നേരത്തേ ഇന്ദ്രജിത്ത് ശ്രദ്ധനേടിയിരുന്നു. മുല്ലവള്ളിയും തേന്‍മാവും, ഹാപ്പി ഹസ്ബന്‍്റ്സ്, നായകന്‍ എന്നീചിത്രങ്ങളില്‍ ഇന്ദ്രജിത്ത് ഇതിനോടകം പാടിയിട്ടുണ്ട്. എന്നാല്‍ ഈ നടനായ ഗായകന്‍ ഇന്‍ഡ്യയിലെ ഇന്നത്തെഏറ്റവും ശ്രദ്ധേയയായ ഗായിക ശ്രേയാഘോഷാലിനൊപ്പം പാടുന്നുഎന്നതാണ് പുതിയ വാര്‍ത്ത. ഒട്ടുമിക്ക ഗായകര്‍ക്കും അസൂയ ഉണ്ടാക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ ഈ വാര്‍ത്ത. ‘അരികില്‍ ഒരാള്‍’ എന്ന ചിത്രത്തിനുവേണ്ടിയാണ് ഇന്ദ്രജിത്ത് പാടുന്നത്. ഇന്‍ഡ്യയിലെ ഏറ്റവും വിലപിടിപ്പുള്ള ഗായികകൂടിയാണ് ശ്രേയാ ഘോഷാല്‍.
ഇന്ദ്രജിത്തിനോടൊപ്പം രമ്യാ നമ്പീശനും ലെനയുമൊക്കെ വേഷമിടുന്ന ചിത്രത്തിന്‍്റെ സംഗീതസംവിധാനം ഗോപിസുന്ദറാണ് നിര്‍വഹിച്ചിട്ടുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus