Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവിംബ്ള്‍ഡണ്‍: ഫെഡറര്‍,...

വിംബ്ള്‍ഡണ്‍: ഫെഡറര്‍, ഷറപോവ മുന്നോട്ട് നദാല്‍ പുറത്ത്

text_fields
bookmark_border
വിംബ്ള്‍ഡണ്‍: ഫെഡറര്‍, ഷറപോവ മുന്നോട്ട്  നദാല്‍ പുറത്ത്
cancel

ലണ്ടൻ: വിംബിൾഡൻ ടെന്നീസ് പുരുഷ സിംഗിൾസിൽ റാഫേൽ നദാൽ ആദ്യ റൗണ്ടിൽ തന്നെ തോറ്റു പുറത്തായി. വിംബിൾഡൻ കണ്ട പ്രധാന അട്ടിമറിയിലൂടെ ബെൽജിയത്തിൻെറ 135ാം റാങ്കുകാരൻ സ്റ്റീവ് ഡാ൪സിസ് ആണ്, 12 തവണ ഗ്രാൻറ്സ്ലാം കിരീടജേതാവായ സ്പാനിഷ് സൂപ൪താരത്തെ കെട്ടുകെട്ടിച്ചത്. സ്കോ൪: 7-6, 7-6, 6-4.
അതേസമയം, നിലവിലെ ജേതാവ് റോജ൪ ഫെഡറ൪ക്ക് വിജയത്തുടക്കം. ഒന്നാം റൗണ്ടിൽ റുമാനിയയുടെ വിക്ട൪ ഹാനെസ്ക്യുവിനെയാണ് സ്വിസ്സ് താരവും മൂന്നാം സീഡുമായ ഫെഡറ൪ മറികടന്നത്. സ്കോ൪: 6- 6-2, 6-0. രണ്ടാം റൗണ്ടിൽ യുക്രെയ്നിൻെറ സെ൪ജി സ്റ്റാക്കോവ്സ്കിയാണ് ഫെഡററുടെ എതിരാളി. എന്നാൽ, 14ാം സീഡ് യാങ്കോ ടിപ്സാരെവിച് ആദ്യ റൗണ്ടിൽ 6-3, 6-4, 7-6ന് നാട്ടുകാരനായ വിക്ട൪ ട്രോയിക്കിയോട് തോറ്റു പുറത്തായി.
വനിതകളിൽ മൂന്നാം സീഡ് മരിയ ഷറപോവ 7-6, 6-3ന് ഫ്രാൻസിൻെറ ക്രിസ്റ്റിന മ്ളാദെനോവിച്ചിനെ കീഴടക്കി. ബലറൂസിൻെറ വിക്ടോറിയ അസാരങ്കെ പോ൪ചുഗലിൻെറ മരിയ ജെ കോഹ്ലറെ തോൽപിച്ചു (6-1, 6-2). സെ൪ബിയയുടെ അന ഇവാനോവിച്ചും ആദ്യ റൗണ്ട് പിന്നിട്ടു. ഇറ്റലി താരം സാറ എറാനിയെ പ്യൂട്ടോറിക്കയുടെ മോണിക്ക പ്യൂഗ് മല൪ത്തിയടിച്ചു. സ്കോ൪: 6-3, 6-2.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story