ഇളവെയിലില്‍ പ്രണയം പൂക്കുമ്പോള്‍

 ഇളവെയിലില്‍ പ്രണയം  പൂക്കുമ്പോള്‍
റഫീഖ് അഹമ്മദിന്‍്റെ പാട്ടിലെ വെയില്‍ വഴികള്‍
ഇള വെയിലിന്‍്റെ നിറമെന്താണ്? പ്രണയത്തിന്‍്റെ കടും ചുവപ്പോ? അതോ കൊഴിഞ്ഞു വീണ പകലിന്‍്റെ വിരഹശോഭയോ! വെയിലിന്‍െറ ഭാവമെന്താണ്? എഴുത്തുകാരന്‍്റെ ഭാവനയോ, അത് മറ്റുള്ളവരില്‍ പകര്‍ത്തുന്ന ദൃശ്യ ഭംഗിയോ! രണ്ടും ഒരിടത്ത് സമ്മേളിക്കുമ്പോള്‍ അതിലും മനോഹരം മറ്റൊന്നുണ്ടാകില്ലന്ന് തീര്‍ച്ച. എന്നാല്‍ റഫീഖ് അഹമ്മദിന്‍്റെ വരികളില്‍ വെയില്‍ ഊഷരതയുടെ പ്രതീകമല്ല. സൗന്ദര്യത്തിന്‍്റെ വ്യത്യസ്ത നിറഭേതങ്ങളാണ്. ചാഞ്ഞും ചെരിഞ്ഞും അത് മറ്റുള്ളവയില്‍ പടര്‍ത്തുന്ന നിറത്തിന് പ്രണയത്തിന്‍െറയും വിരഹത്തിന്‍്റെയും ആര്‍ദ്രതയുടെയും തീവ്ര ദു:ഖത്തിന്‍്റെയും ഭാവതലങ്ങളാണ്. കാവ്യഭാവനയില്‍ അത് മരച്ചില്ലകള്‍ക്കിടയിലുടെ അരിച്ചിരിറങ്ങി ഇലകളിലും മണ്ണിലും വര്‍ണനൂലുകള്‍ നെയ്തു. അന്തിവെയില്‍ കാമുകിയുടെ ചിരിപോലെ,കുസൃതിപോലെ വഴിനീളെ തിളങ്ങി. താഴ്വരകളിലെ തരുക്കളില്‍ അന്തി ചുമപ്പായി തുടുത്തു നിന്നു. പനയോലപട്ടിക വീടവിലൂടെ മഴവില്ലഴകായി ഒളിവിതറി. മഴനൂലിലേക്കിറങ്ങി വര്‍ണരാജികളായി ചിതറിതെറിച്ചു.
പ്രണയപ്രതീക്ഷയുടെ ഭൂതകാലവും ആശങ്കയുടെ വര്‍ത്തമാനവും ഭാവിയും ഒരുമിക്കുന്ന വേളയിലാണ് പരദേശി എന്ന ചിത്രത്തിലെ ‘തട്ടം പിടിച്ചുവലിക്കല്ളേ’ എന്ന ഗാനം പിന്നണിയിലത്തെുന്നത്. ഓര്‍മകളിലേക്കുള്ള കൊളുത്തിവലിക്കലുകള്‍ കഥാപാത്രങ്ങളുടെ ഭാവത്തിലും വരികളിലും ഒരുപോലെ പിരിമുറുക്കം സൃഷ്ടിക്കുന്നഘട്ടം. ജീവിതം അസാധാരണമായിടത്തേക്ക് തിരിയാനിരിക്കെ പഴയപ്രണയത്തിന്‍്റെ തൂവെളിച്ചം ഓര്‍മകളില്‍ വീണ്ടുമത്തെുകയാണ്...
‘പനയോലപട്ടിക പഴുതിലൂടെ എത്തി ചിതറുതുന്ന തൂവെളിച്ചം എന്‍െറ ചിരിപോലെയെന്നൊരാള്‍ വെറുതെ കൊതിപ്പിച്ച പുലര്‍ക്കാല തൂവെളിച്ചം’...
വാതില്‍ പഴുതിലൂടെ കുങ്കുകം വാരിവിതറിയ ത്രിസന്ധ്യയില്‍ പ്രണയത്തിന്‍െറ ഇടനാഴിയില്‍ നാം പണ്ടൊരു കാല്‍കിലുക്കം കേട്ടതാണ്. പിന്നീട് ഇവിടെയാണ് പ്രണയത്തിന്‍െറ നിശബ്ദമായ വെളിച്ചമായി വെയില്‍ കടന്നുവന്നത്. കാമുകിയുടെ ചിരിപോലെ വെളിച്ചത്തിന്‍െറ ഒരുകീറ്, പനയോലപട്ടിക വിടവിലൂടെ അത് അരിച്ചിറങ്ങുകയാണ്. ചാഞ്ഞും ചെരിഞ്ഞും നിലക്കാതെ...ചിലപ്പോള്‍ അന്തിവെയിലിന് കാമുകിയുടെ ചിരിഭംഗിയാണ്. മുന്നോട്ടുള്ള യാത്രക്ക് വഴിനീളെ അത് ഒളി പകരും...‘അന്തിവെയില്‍ നാളം നിന്‍െറ ചിരിപോലെ മിന്നി വഴിനീളെ....(അന്‍വര്‍) പനയോലപട്ടിക വിടവിലൂടെ അരിച്ചത്തെിയ വെളിച്ചത്തിന് പൂര്‍വ്വഭംഗിയുണ്ടെങ്കിലും ശോകത്തിന്‍്റെ ചായയുണ്ട്. എന്നാല്‍ പ്രിയപ്പെട്ടവളുടെ ചിരിപോലെ എത്തുന്ന അന്തിവെയില്‍ നാളം പകരുന്നത് പ്രതീക്ഷയുടെ തൂവെളിച്ചമാണ്...ആ വഴിയിലൂടെയാണ് വസന്തത്തിലേക്ക് നടന്നുപോകുന്നത്. വെയില്‍ ചാഞ്ഞിറങ്ങുന്ന താഴ്വരയിലെ ചെഞ്ചുവപ്പാര്‍ന്ന പൂക്കള്‍പോലെ അവിടെ അവള്‍ പൂത്തുനില്‍പ്പുണ്ടോ?
‘പാടലമാം വെയില്‍ ചാഞ്ഞിറങ്ങുന്നൊരീ താഴ്വരപോലെ നീ പൂത്തിറങ്ങി...’ (കേട്ടുമറന്നൊരു പാട്ടിന്‍്റെ ഈണമായി പാര്‍ക്കുന്നു നീ എന്‍െറ നെഞ്ചില്‍- ശഹബാസ് അമന്‍-ജൂണ്‍മഴയില്‍) എന്നു പറയുന്നു ഈ വരികളില്‍ റഫീഖ് അഹമ്മദ്. പ്രണയം പൂത്തിറങ്ങുന്ന താഴ്വരയിലെ അന്തിച്ചുവപ്പുപോലെ അവള്‍, അല്ളെങ്കില്‍ അന്തിച്ചുവപ്പില്‍ പ്രണയത്തിന്‍െറ പൂമരമായി പൂത്തുലഞ്ഞ് അവള്‍...ഓര്‍മകളില്‍ വീണ്ടും പ്രണയമത്തെുന്നതാണ് ശഹബാസ് അമന്‍ ഈണം പകര്‍ന്ന് പാടിയ ജൂണ്‍മഴയില്‍ എന്ന ആല്‍ബത്തിലെ ഈ പാട്ടിലെ ആദ്യ വരികളില്‍ (ഈ ആല്‍ബത്തിലെ രണ്ടു പാട്ടുകളാണ് സ്പിരിറ്റ് എന്ന ചിത്രത്തില്‍ പിന്നീട് ഉപയോഗിച്ചത്).
പ്രണയത്തിന്‍െറ മൂര്‍ത്തമായ വേളയില്‍ ഒരിടത്താകണം പാടലനിറത്തില്‍ അവള്‍ പൂത്തുനില്‍ക്കുന്നതായി ഒരു വൈകുന്നേരം അയാള്‍ക്കു തോന്നിയത്. ഇലകളിലും പൂക്കളിലും അന്തിവെയില്‍ ചായം തേക്കുമ്പോള്‍ എഴുത്തുകാരന്‍ ഉണരാതിരിക്കുന്നതെങ്ങനെ! മറ്റൊരിടത്ത് ഇലകളിലും പൂക്കളിലും ഇളവെയിലുപോലെ കാമുകന്‍ പ്രിയപെട്ടവളുടെ പേരെഴുതിവെക്കുകയാണ്. ‘ഇലകളില്‍ പൂക്കളിലെഴുതി ഞാന്‍ ഇളവയിലായി നിന്നെ’ (വേനല്‍ കുളിരില്‍ തെളിനീരില്‍, പുലരി തെളിഞ്ഞു മൂകം...) പ്രകൃതിയിലേക്കുള്ള ഇളവെയിലിന്‍െറ പടര്‍ന്നുകയറ്റം എത്രലോലമാണ്. പ്രണയത്തെപോലെ സ്വയം അറിയാതെയുള്ള ഒരുതരം ഉള്‍ചേരല്‍. പതിയെ അതേവരേയും മുഴുക്കെ ആഗിരണംചെയ്ത് ഉടലാകെ മൂടുന്നു. ആത്മാവിനെ ഉണര്‍ത്തുന്നു...ജീവിതത്തിന് വളവും ഊര്‍ജ്ജവും നല്‍കുന്നു. പ്രണയത്തിന്‍െറ കാറ്റ് വീശിതുടങ്ങിയിരിക്കുന്നു.
വസന്തം വിടരുകയാണ്... പ്രണയത്തിന്‍െറ ആ വസന്തത്തില്‍ നിന്നാണ് എഴുത്തുകാരന്‍ അവരെ ഭൂമിയുടെ കൗമാരകാലത്തിലേക്ക് കൊണ്ടുപോകുന്നത്. (ഈ ചില്ലയില്‍ നിന്ന് ഭൂമിതന്‍ കൗമാരകാലത്തിലേക്ക് പറക്കാം-സ്പിരിറ്റ്) ആലോകത്ത് കമിതാക്കള്‍ മാത്രമേ ഉള്ളൂ, അവരുടെത് മാത്രമായ സ്വതന്ത്ര ലോകം. നിലാവില്‍ ഈറന്‍ മഴക്കാടുകളില്‍ അവരെ എഴുത്തുകാരന്‍ തനിച്ചുവിടുന്നു...സൗരമയൂഘങ്ങള്‍ മാത്രമുടുത്ത് വള്ളികളെപോലെ കുട്ടുപിണഞ്ഞ് അവരവിടെ, അവിടെയും വെയിലിന്‍്റെ ദൃശ്യഭംഗിയും ബിംബവല്‍കരണവും ഉപയോഗപെടുത്തുന്നു. ‘സൗരമയൂഘങ്ങള്‍ മാത്രമുടുത്ത് നാം ഈറന്‍ മഴക്കാടിനുള്ളില്‍’, ‘പൊന്‍വെയില്‍ ഇലകളില്‍ എന്നപോലെ എന്നില്‍ നിന്നെ തിരഞ്ഞ് പടര്‍ന്നു കേറാം’. എന്നീ വരികള്‍ നോക്കുക.
തളിരിലകളില്‍ വെയില്‍തട്ടുമ്പോഴുണ്ടാകുന്ന തിളക്കം. കാറ്റിലുലയുന്ന ഇലകളില്‍ വെയിലിന്‍്റെ ഒളിച്ചുകളി, അപ്പോഴും സ്വയം അറിയാതെയുള്ള ഒരു പടര്‍ന്നുകയറ്റം, പ്രകൃതിയുടെ സൂക്ഷ്മനിരീക്ഷണങ്ങളില്‍ നിന്ന് ഉരുതിരിഞ്ഞ വരികള്‍. വെയിലിനെന്ത് മനോഹാരിതയെന്ന് നാം അതിശയിച്ചുപോകവതെങ്ങനെ! ‘മഴഞാനറിഞ്ഞിരുന്നില്ല, നിന്‍െറ കണ്ണുനീര്‍ എന്നുള്ളില്‍ ഉതിരുംവരെ. വെയില്‍ ഞാനറിഞ്ഞിരുന്നില്ല, എന്‍െറയുള്ളില്‍ നിന്‍ ചിരി നേര്‍ത്തു പടരും വരെ’ (ഡോക്ടര്‍ പേഷ്യന്‍റ്) എന്ന് മറ്റൊരിടത്ത് റഫീഖ് അഹമ്മദ് കുറിച്ചിടുന്നു. അസ്തമയ ചുവപ്പ് ചിലരില്‍ നഷ്ടപെടലുകളുടെയും വിരഹത്തിന്‍െറയും മറ്റൊരു നിറമാകും ചാലിക്കുക. ‘ആറ്റുമണല്‍പായയില്‍ അന്തിവെയില്‍ ചാഞ്ഞനാള്‍, കുഞ്ഞിളം കൈ വീശി നീ തോണിയേറി പോയില്ളേ’ (റണ്‍ ബേബി റണ്‍). അന്തിച്ചുവപ്പിന്‍െറ വിഷാദഛായയില്‍ പ്രിയപെട്ട ആരെങ്കിലും കൈവീശി യാത്രയായ ഒരു ചിത്രം മനസ്സിന്‍്റെ അകത്തളങ്ങളിലെവിടെയോ ഇല്ലാത്ത ആരാണുണ്ടാകുക? ‘വേനല്‍കാറ്റില്‍ പൂക്കള്‍ പോലെ നമ്മി ലോര്‍മകള്‍, ഈറന്‍ കണ്ണില്‍ തങ്ങും മൂടല്‍ പോലെ ഓര്‍മകള്‍’ (ഋതു). ഓര്‍മകള്‍ക്കും അന്തിവെയില്‍ ചുവപ്പ് പടവുകയാണ്...പ്രണയത്തിന്‍െറ ചുവപ്പ്, റഫീഖ് അഹമ്മദിന്‍്റെറ വരികളിലൂടെ ഇളവെയിലില്‍ അത് പടരുകയാണ്...


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus