Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവ്യാപാരക്കമ്മി ഏഴു...

വ്യാപാരക്കമ്മി ഏഴു മാസത്തെ ഉയരത്തില്‍

text_fields
bookmark_border
വ്യാപാരക്കമ്മി ഏഴു മാസത്തെ ഉയരത്തില്‍
cancel

ന്യൂദൽഹി: വ൪ധിച്ച സ്വ൪ണ ഇറക്കുമതിയുടെ ചുവടുപിടിച്ച് രാജ്യത്തിൻെറ വ്യാപാരക്കമ്മി ഏഴുമാസത്തെ ഉയ൪ന്ന നിരക്കിൽ. അതേസമയം, സ്വ൪ണ ഇറക്കുമതിയിൽ നിയന്ത്രണം ഏ൪പ്പെടുത്താനുള്ള തീരുമാനം വരുംമാസങ്ങളിൽ കമ്മി കുറച്ചേക്കുമെന്ന് സാമ്പത്തിക വിദഗ്ധ൪ അഭിപ്രായപ്പെട്ടു. വ്യാപാരക്കമ്മി ആശങ്കയുളവാക്കുന്നതാണെന്ന് വാണിജ്യ സെക്രട്ടറി എസ്.ആ൪. റാവു പറഞ്ഞു.
ഏപ്രിലിലെ 1780 കോടി ഡോളറിൽനിന്ന് കഴിഞ്ഞ മാസം 2010 കോടി ഡോളറായാണ് വ്യാപാരക്കമ്മി ഉയ൪ന്നത്. മേയിൽ രാജ്യത്തിൻെറ കയറ്റുമതി 2451 കോടി ഡോളറിൻേറതാണ്. കഴിഞ്ഞ വ൪ഷം ഇതേമാസം കയറ്റുമതി 2478 കോടി ഡോളറിൻേറതായിരുന്നു. 1.1 ശതമാനമാണ് ഇടിവ്. മേയിൽ ഇറക്കുമതി 6.99 ശതമാനം ഉയ൪ന്ന് 4465 കോടി ഡോളറായി.
സ്വ൪ണത്തിൻെറയും വെള്ളിയുടെയും ഇറക്കുമതിയിൽ 89.7 ശതമാനം വാ൪ഷിക വ൪ധനയുണ്ടായതാണ് ഇതിന് മുഖ്യകാരണം. ആഗോള വിപണിയിൽ വില കുറഞ്ഞതും പ്രാദേശിക ആഘോഷങ്ങളുമാണ് ഏപ്രിൽ, മേയ് മാസങ്ങളിൽ സ്വ൪ണ ഇറക്കുമതി കൂടാൻ ഇടയാക്കിയത്. ഇറക്കുമതി നിയന്ത്രിക്കുന്നതിൻെറ ഭാഗമായി സ്വ൪ണത്തിൻെറ ഇറക്കുമതിച്ചുങ്കം ഈ മാസം തുടക്കത്തിൽ ആറു ശതമാനത്തിൽനിന്ന് എട്ട് ശതമാനമാക്കിയിരുന്നു.
വ്യാപാരക്കമ്മി കഴിഞ്ഞ ഡിസംബറിൽ എക്കാലത്തെയും ഉയ൪ന്ന നിലവാരത്തിലത്തെിയിരുന്നു. മൊത്ത ആഭ്യന്തര ഉൽപാദനത്തിൻെറ 6.7 ശതമാനമായാണ് വ്യാപാരക്കമ്മി അന്ന് ഉയ൪ന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story