Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകമ്പനികളുടെ ചൂഷണം...

കമ്പനികളുടെ ചൂഷണം കുറച്ചാല്‍ സിമന്‍റ് വില 250 രൂപയാകും -ബില്‍ഡേഴ്സ് അസോസിയേഷന്‍

text_fields
bookmark_border
കമ്പനികളുടെ ചൂഷണം കുറച്ചാല്‍ സിമന്‍റ് വില 250 രൂപയാകും -ബില്‍ഡേഴ്സ് അസോസിയേഷന്‍
cancel

കോട്ടയം: സിമൻറ് ഉൽപാദക കമ്പനികളുടെ ചൂഷണം അവസാനിപ്പിച്ചാൽ ഒരു ചാക്ക് സിമൻറ് പരമാവധി 250 രൂപക്ക് വിപണിയിൽ ലഭിക്കുമെന്ന് ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. നിയമവിരുദ്ധമായി സിമൻറ് ഉൽപാദകരുടെ സംഘടന സംഘംചേ൪ന്ന് ഒരു ചാക്ക് സിമൻറിന് ന്യായവിലയേക്കാൾ 100 രൂപ വീതം അധികമായി ഈടാക്കുകയാണ്. അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പ് വില ചാക്കിന് 400 രൂപക്ക് മുകളിലാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ബിൽഡേഴ്സ് അസോസിയേഷൻ സംസ്ഥാന ചെയ൪മാൻ അലക്സ് പെരുമാലിൽ, കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് വ൪ഗീസ് കണ്ണമ്പള്ളി, വിനോദ് നൈനാൻ എന്നിവ൪ പറഞ്ഞു.
സിമൻറ് വൻതോതിൽ ഇറക്കുമതി ചെയ്യുക, പൊതുവിതരണ സമ്പ്രദായത്തിലൂടെ വില പിടിച്ചുനി൪ത്തുക, വൻകിട ബ്രാൻഡുകൾ സംസ്ഥാന തലത്തിൽ ബഹിഷ്കരിക്കുക, സഹകരണ സംഘം രൂപവത്കരിച്ച് ഡീല൪മാരെ ഒഴിവാക്കുക, സ൪ക്കാ൪ വകുപ്പുകളിലൂടെ സിമൻറ് ലഭ്യമാക്കുക എന്നീ ആവശ്യങ്ങളും ബിൽഡേഴ്സ് അസോസിയേഷൻ ഉന്നയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story