മന്ത്രി കെ.സി. ജോസഫ് കുവൈത്ത് സന്ദര്‍ശിക്കും
text_fieldsതിരുവനന്തപുരം: കുവൈത്തിൽ നിന്ന് വിദേശ തൊഴിലാളികളെ തിരിച്ചയക്കുന്ന സാഹചര്യത്തിൽ മലയാളികളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ് ഈയാഴ്ച കുവൈത്തിലേക്ക് പോകും.
ഇന്ത്യൻ എംബസി അധികൃതരുമായി വിഷയത്തിൽ ച൪ച്ചനടത്താനുള്ള മുഖ്യമന്ത്രിയുടെ നി൪ദേശപ്രകാരമാണ് സന്ദ൪ശനം.
കുവൈത്തിലെ തൊഴിൽപ്രശ്നത്തിൽ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്കും കുവൈത്ത് അംബാസിഡ൪ക്കും മന്ത്രി കെ. സി. ജോസഫ് കത്തയച്ചു.പ്രശ്നപരിഹാരത്തിന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാ൪ രവിയും വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദും പരിശ്രമിക്കുകയാണ്. മടങ്ങിയത്തെുന്ന പ്രവാസികളെ വിമാനത്താവളത്തിൽനിന്ന് നാട്ടിലത്തെിക്കാൻ നോ൪ക്ക വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.