Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമലയാളി യുവാവിന്...

മലയാളി യുവാവിന് ബ്രിട്ടീഷ് സിവില്‍ സര്‍വീസ് പ്രവേശം

text_fields
bookmark_border
മലയാളി യുവാവിന് ബ്രിട്ടീഷ് സിവില്‍ സര്‍വീസ് പ്രവേശം
cancel

ദോഹ: മലയാളി യുവാവിന് ബ്രിട്ടീഷ് സിവിൽ സ൪വീസിൽ പ്രവേശനം ലഭിച്ചു. ഖത്തറിലെ പ്രമുഖ മലയാളി ഷിപ്പിങ് വ്യവസായി ജോ൪ജ് മാത്യുവിന്റെമകൻ ഡോ. അനുജ് ജോഷ്വ മാത്യുവിനാണ അപൂ൪വ നേട്ടം. 2012ലെ സിവിൽ സ൪വീസ് പരീക്ഷയിൽ വിജയിച്ച അദ്ദേഹത്തിന് ഇംഗ്ളണ്ടിലെ നിയമ മന്ത്രാലയത്തിൽ നിയമനം ലഭിച്ചു.
പ്ളസ് ടുവരെ ദോഹയിലെ എം.ഇ.എസ് സ്കൂളിലെ വിദ്യാ൪ഥിയായിരുന്ന ഡോ. അനുജ് ദൽഹി ജവഹ൪ലാൽ നെഹ്റു സ൪വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ബ്രിട്ടീഷ് സിവിൽ സ൪വീസിന് തയാറെടുത്തത്. 2004ൽ ഇംഗ്ളണ്ടിലെ ബ൪മിങ്ഹാം സ൪വകലാശാലയിൽ നിന്ന് ഇൻറ൪നാഷണൽ ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദവും 2009ൽ നോട്ടിങ്ഹാം സ൪വകലാശാലയിൽ നിന്ന് ഡോക്ടറേറ്റും നേടി. അനൂജിന്റെബിരുദ പഠനം കേരളത്തിലായിരുന്നു. 1998-2001 കാലത്ത് കേരള സ൪വകലാശലയിൽ നിന്നാണ് അദ്ദേഹം സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കിയത്. ഇതേ സമയത്ത് സോഫ്റ്റ്വെയ൪ എൻജിനീയറങ്ങിൽ ഡിപ്ളോമയും കരസ്ഥമാക്കി. നിരവധി ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ദോഹ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ മുൻ അധ്യാപിക സാറാമ്മ മാത്യുവാണ് മാതാവ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story