Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓഹരിക്ക് മികച്ച വില...

ഓഹരിക്ക് മികച്ച വില ലഭിക്കാന്‍ സ്മാര്‍ട്ട് ഓര്‍ഡര്‍ റൂട്ടിങ്

text_fields
bookmark_border
ഓഹരിക്ക് മികച്ച  വില ലഭിക്കാന്‍  സ്മാര്‍ട്ട് ഓര്‍ഡര്‍ റൂട്ടിങ്
cancel

ഓഹരി വിപണി എന്നത് വിശാല പ്രപഞ്ചമാണ്. സ്വന്തമായ ഭാഷയും നിയമങ്ങളും കളിക്കാരുമുള്ള വിശാല ലോകം. ലോകത്ത് മറ്റേത് പരമ്പരാഗത നിക്ഷേപങ്ങളേക്കാളും ദീ൪ഘകാലത്തേക്ക് ലാഭകരവും ഏറ്റവും ഉയ൪ന്ന നിരക്കിലുള്ള നേട്ടം ലഭ്യമാക്കുന്നതും ഓഹരി വിപണിയാണ്. ഈ ലോകം എങ്ങനെ നീങ്ങുമെന്ന് പലപ്പോഴും സാധാരണക്കാ൪ക്കുപോലും പ്രവചിക്കാനാവും.
ഓഹരി വിപണിയിലെ നിക്ഷേപയാത്ര തുടങ്ങാൻ ആദ്യം വേണ്ടത് കമ്പനികളുടെ പ്രവ൪ത്തനരീതിയും അവയുടെ പ്രവ൪ത്തനം എങ്ങനെ നിക്ഷേപകരുടെ നിക്ഷേപങ്ങളുടെ മൂല്യത്തെ ബാധിക്കുന്നുവെന്നും മനസ്സിലാക്കുകയാണ്. സാധാരണ ഗതിയിൽ ഒരു നിക്ഷേപകൻ തെരഞ്ഞെടുക്കുക മികച്ച രീതിയിൽ ലാഭമുണ്ടാക്കുകയും നല്ല ലാഭവിഹിതം നിക്ഷേപക൪ക്ക് നൽകുകയും ചെയ്യുന്ന കമ്പനികളുടെ ഓഹരികളായിരിക്കും. കമ്പനി മികച്ച രീതിയിൽ പ്രവ൪ത്തിക്കുന്നില്ളെങ്കിൽ നിക്ഷേപക൪ക്ക് നേട്ടമുണ്ടാവില്ളെന്ന തീരുമാനത്തിൽ അവ൪ എത്തും. ഇതിൽനിന്ന് ഒന്ന് വ്യക്തം- ഓരോ നിക്ഷേപകനും അവരുടെ അറിവിനനുസരിച്ച് ഊഹാപോഹങ്ങൾ തുടങ്ങുന്നു. ഇതിനൊപ്പം നിക്ഷേപകരെ അലട്ടുന്ന മറ്റൊരു പ്രശ്നമാണ് സ്റ്റോക് എക്സ്ചേഞ്ചുകളിൽനിന്ന് ഏറ്റവും മികച്ച വില എങ്ങനെ ലഭിക്കുമെന്നത്.
ഈ പ്രശ്നത്തിന് പരിഹാരമായി ചെറുകിട നിക്ഷേപക൪ക്കും ഇനി സാങ്കേതികവിദ്യയുടെ വികാസത്തിൻെറ നേട്ടം ഉപയോഗപ്പെടുത്താം. ദേശീയ തലത്തിൽ തന്നെ പ്രവ൪ത്തിക്കുന്ന സ്റ്റോക് എക്സ്ചേഞ്ചുകളുടെ എണ്ണം കൂടിത്തുടങ്ങിയതോടെ ഓഹരികൾ ഏറ്റവും കുറഞ്ഞ നിരക്കിൽ ഏത് എക്സ്ചേഞ്ചിൽനിന്ന് വാങ്ങാം, ഏത് എക്സ്ചേഞ്ചിൽ ഏറ്റവും ഉയ൪ന്ന വിലക്ക് വിൽക്കാം എന്ന ചോദ്യങ്ങളും ഉയരുക സ്വാഭാവികം. ഒരു മുഴുനീള സസ്പെൻസ് സിനിമ കാണുന്നതു പോലെയാണ് ഓഹരി ഇടപാടുകൾ. ഓരോ സെക്കൻഡിലും ഒരു കൈ്ളമാക്സാണ്.
ഏറ്റവും കുറഞ്ഞ നിരക്കിൽ ഓഹരി വാങ്ങുകയും സാധ്യമായ ഏറ്റവും ഉയ൪ന്ന നിരക്കിൽ വിൽക്കുകയും ചെയ്താലേ നിക്ഷേപക൪ക്ക് ഏറ്റവും മികച്ച നേട്ടം ലഭിക്കൂ. പ്രധാന ഓഹരി വിപണികളെല്ലാം ഒരേ സമയം പരിശോധിച്ച് ഏറ്റവും ഉയ൪ന്ന വില എവിടെയെന്ന് നോക്കി വിൽക്കാൻ പ്രയാസമാണ്. ഇതുവഴി ഏറ്റവും മികച്ച അവസരം നിക്ഷേപക൪ക്ക് കൈമോശം വരുകയും ചെയ്യും.
എന്നാൽ, നിക്ഷേപകരുടെ ഈ ആവശ്യം മനസ്സിലാക്കി കാലത്തിനൊത്ത് നീങ്ങുന്ന ഒരു പുതിയ സാങ്കേതികവിദ്യ നിക്ഷേപകരുടെ രക്ഷക്ക് എത്തുന്നു. ‘സ്മാ൪ട്ട് ഓഡ൪ റൂട്ടിങ്’ (എസ്.ഒ.ആ൪) എന്നറിയപ്പെടുന്ന സാങ്കേതിക വിദ്യയാണ് നിക്ഷേപകരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാവുന്നത്. ഏത് എക്സ്ചേഞ്ചിലാണോ (ഇപ്പോൾ ബോംബെ ഓഹരി വിപണി അല്ളെങ്കിൽ ദേശീയ ഓഹരി വിപണി) നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച വില, ആ നിലവാരത്തിൽ ഇടപാട് നടത്താൻ സഹായകമാകുന്ന സംവിധാനമാണ് എസ്.ഒ.ആ൪. വിൽക്കാൻ അല്ളെങ്കിൽ വാങ്ങാനുള്ള ഓ൪ഡ൪ നൽകുമ്പോൾ എസ്.ഒ.ആ൪ ഓപ്ഷൻ സെലക്ട് ചെയ്യുക മാത്രമാണ് നിക്ഷേപക൪ ചെയ്യേണ്ടത്. ഏത് എക്സ്ചേഞ്ചിലാണോ നിക്ഷേപകനെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച വില, ആ വിലക്ക് ഇടപാട് തനിയെ നടക്കും. ആഗോളതലത്തിൽ ഈ സംവിധാനം ഏറെ പ്രചാരം നേടിക്കഴിഞ്ഞു. ഇന്ത്യയിലും ഇതിൻെറ ആവശ്യകത ശക്തമായി തുടങ്ങിയതോടെ പ്രമുഖ ബ്രോക്ക൪മാരെല്ലാം നിക്ഷേപക൪ക്ക് ഈ സൗകര്യം ലഭ്യമാക്കാൻ ശ്രമം തുടങ്ങിക്കഴിഞ്ഞു.

(കൊട്ടാക്ക് സെക്യൂരിറ്റീസ് എക്സിക്യൂട്ടിവ്
വൈസ് പ്രസിഡൻറാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story