പുന്നപ്ര എന്‍ജിനീയറിങ് കോളജില്‍ സമരം തുടരുന്നു
text_fieldsപുന്നപ്ര: പുന്നപ്ര സഹകരണ എൻജിനീയറിങ് കോളജിലെ എസ്.എഫ്.ഐ സമരത്തിന് അയവില്ല. ബുധനാഴ്ച മൂന്ന് വിദ്യാ൪ഥികളെക്കൂടി സസ്പെൻഡ് ചെയ്തു. കഴിഞ്ഞദിവസം ഹോസ്റ്റലിൽ നിന്ന് വിളിച്ചിറക്കി വിദ്യാ൪ഥിയെ മ൪ദിച്ച സംഭവത്തിൽ അൻസിൽ, അഞ്ജു, ശ്വേതാ കൃഷ്ണൻ എന്നിവ൪ക്കെതിരെയാണ് നടപടി. അൻസിലിനെ പൊലീസ് അറസ്റ്റുചെയ്തശേഷം ജാമ്യത്തിൽ വിട്ടു.
ചൊവ്വാഴ്ച രണ്ട് എസ്.എഫ്.ഐ പ്രവ൪ത്തകരെ സസ്പെൻഡ് ചെയ്തിരുന്നു. ഇവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് പഠിപ്പുമുടക്കും സമരവും നടക്കുന്നത്. പ്രിൻസിപ്പലിനെ മുറിയിൽനിന്ന് പുറത്തിറങ്ങാൻ എസ്.എഫ്.ഐ പ്രവ൪ത്തക൪ അനുവദിച്ചില്ല. കോളജിലെ സമരവും സംഘ൪ഷാവസ്ഥയും രക്ഷിതാക്കളെയും വിദ്യാ൪ഥികളെയും ആശങ്കയിലാക്കി.
കഴിഞ്ഞ ഇടതുസ൪ക്കാറിൻെറ കാലത്ത് സഹകരണ മന്ത്രിയായിരുന്ന ജി. സുധാകരൻെറ പ്രത്യേക താൽപ്പര്യത്തിലാണ് പുന്നപ്ര വാടക്കൽ ഭാഗത്തെ പഴയ സ്കൂട്ട൪ ഫാക്ടറിയുടെ സ്ഥലം വ്യവസായ വകുപ്പിൽ നിന്ന് ഏറ്റെടുത്ത് എൻജിനീയറിങ് കോളജും ആശുപത്രിയും സ്ഥാപിച്ചത്.
ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള നിരവധി കുട്ടികൾ എൻജിനീയറിങ് കോളജിൽ പഠിക്കുന്നുണ്ട്. ഭേദപ്പെട്ട അധ്യയനം നടക്കുന്ന കോളജിൻെറ സ്ഥിതി വിദ്യാ൪ഥി രാഷ്ട്രീയത്തിൻെറ പേരിൽ മോശമാകുകയാണ്. വളരെ ശ്രമഫലമായാണ് ജി. സുധാകരൻ എതി൪പ്പുകൾ അതിജീവിച്ച് തൻെറ മണ്ഡലമായ അമ്പലപ്പുഴ ഉൾക്കൊള്ളുന്ന പ്രദേശത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചത്. ഇപ്പോൾ അച്ചടക്കമില്ലായ്മയും പ്രഫഷനൽ കോളജിൻെറ മാന്യത വിട്ടുള്ള നിലപാടുകളും വിദ്യാ൪ഥി രാഷ്ട്രീയത്തിൻെറ അതിപ്രസരവും സ്ഥാപനത്തെ കലുഷിതമാക്കുന്നു.
വിദ്യാ൪ഥി രാഷ്ട്രീയത്തിൻെറ ശക്തിപരീക്ഷിക്കുന്ന പ്രഫഷനൽ കേന്ദ്രമായി ഇത് മാറിയാൽ എൻജിനീയറിങ് കോളജിൻെറ ഭാവിയും ആശങ്കാജനകമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
