ജയില്‍പുള്ളികള്‍ക്ക് കഞ്ചാവ്: പ്രതികള്‍ റിമാന്‍ഡില്‍
text_fieldsമലപ്പുറം: കോടതികളിലെത്തിക്കുന്ന പ്രതികൾക്ക് കഞ്ചാവ് കൈമാറിയ കേസിൽ അറസ്റ്റിലായ രണ്ട് പേരെ മലപ്പുറം ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മഞ്ചേരി പട്ട൪കുളം കുഴിമാട്ട് വളപ്പിൽ റഫീഖ് (25) കരുവമ്പ്രം പള്ളിയാലിൽ അബ്ദുൽ നിസാ൪ (30) എന്നിവരാണ് റിമാൻഡിലായത്. വണ്ടൂ൪, മേലാറ്റൂ൪ പൊലീസ് സ്റ്റേഷനുകളിൽ മോഷണ കേസുകളിൽ പ്രതികളായ ഇവ൪ മഞ്ചേരി ജയിലിൽ റിമാൻഡിലായിരുന്നു.
റഫീഖ് മൂന്നും അബ്ദുൽ നിസാ൪ ആറും മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. ജയിലിൽവെച്ച് പരിചയപ്പെട്ട റിമാൻഡ് പ്രതികൾക്കാണ് ഇവ൪ മലപ്പുറം കോടതി പരിസരത്തുവെച്ച് ചൊവ്വാഴ്ച വൈകീട്ട് കഞ്ചാവ് കൈമാറാൻ ശ്രമിച്ചത്.
രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ നൂറു ഗ്രാമോളം കഞ്ചാവുമായി പിടികൂടിയത്. കഞ്ചാവ് മഞ്ചേരിയിൽനിന്ന് വാങ്ങിയെന്നാണ് പ്രതികളുടെ മൊഴിയെന്നും ഇതു അന്വേഷണത്തിലാണെന്നും സി.ഐ ടി.ബി. വിജയൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
