• കേരളവര്‍മ കോളജിലെ അധ്യാപിക ദീപാ നിശാന്തിനെതിരെ നടപടിയില്ല

ബസ്മതി അരി വിപണനത്തിന് ഖത്തറും; ഇന്ത്യന്‍ കമ്പനിയില്‍ വന്‍ ഓഹരി പങ്കാളിത്തം

ദോഹ: ബസ്മതി അരിയുടെ ആഗോള തലത്തിലുള്ള വിപണനം ലക്ഷ്യമിട്ട് ഖത്തറിലെ ഹസാദ് ഫുഡ് കമ്പനി ന്യൂദല്‍ഹി ആസ്ഥാനമായ ബുഷ് ഫുഡ്സ് ഓവര്‍സീസ് ലിമിറ്റഡ് കമ്പനിയില്‍ വന്‍ ഓഹരി പങ്കാളിത്തം സ്വന്തമാക്കി.
ഇതുസംബന്ധിച്ച കരാര്‍ ഇന്നലെ ന്യൂദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഹസാദ് ഫുഡ് ചെയര്‍തമാന്‍ നാസര്‍ ബിന്‍ മുഹമ്മദ് അല്‍ ഫഹീദ് അല്‍ ഹാജ്രിയും ബുഡ് ഫുഡ്സ് മാനേജിങ് ഡയറക്ടര്‍ വിക്രം അവാസ്തിയും ഒപ്പുവെച്ചു. ഇന്ത്യയിലെ ഖത്തര്‍ അംബാസഡര്‍ ഹസന്‍ മുഹമ്മദ് അല്‍ ഇമാദിയും ചടങ്ങില്‍ സംബന്ധിച്ചു.
ആഗോള വിപണിയില്‍ ഗുണമേന്‍മയുള്ള ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിതരണക്കാരാകാനുള്ള ശ്രമങ്ങളിലെ സുപ്രധാന ചുവടുവെപ്പാണ് ഇന്ത്യന്‍ കമ്പനിയിലെ ഓഹരി പങ്കാളിത്തമെന്ന് നാസര്‍ അല്‍ ഹാജ്രി പറഞ്ഞു. 1992ല്‍ സ്ഥാപിതമായ ബുഷ് ഫുഡ്സിന്‍െറ നിലവിലെ വാര്‍ഷിക വിറ്റുവരവ് 235 ദശലക്ഷം അമേരിക്കന്‍ ഡോളറാണ്. ഉയര്‍ന്ന ഗുണമേന്‍മയുള്ള ബസ്മതി അരിയുടെയും സുഗന്ധവ്യജനങ്ങളുടെയും വിപണനവുമായി ബന്ധപ്പെട്ട് 60ഓളം രാജ്യങ്ങളില്‍ കമ്പനിയുടെ സാന്നിധ്യമുണ്ട്. ആഗോളതലത്തില്‍ വിശ്വാസ്യതയും കീര്‍ത്തിയും പിടിച്ചുപറ്റിയ നീസ, ഹിമാലയന്‍ ക്രൗണ്‍, ഇന്ത്യന്‍ സ്റ്റാര്‍ എന്നീ ബസ്മതി അരി ബ്രാന്‍റുകള്‍ ബുഷ് ഫുഡ്സിന്‍േറതാണ്. 2008ല്‍ സ്ഥാപിതമായ ശേഷം ഹസാദ് കമ്പനിയുടെ ഏറ്റവും ശ്രദ്ധേയമായ നേട്ടമായാണ് ഇന്ത്യന്‍ കമ്പനിയിലെ ഈ ഓഹരി പങ്കാളിത്തം വിലയിരുത്തപ്പെടുന്നത്. 1,80,0000 മെട്രിക് ടണ്‍ ബസ്മതി അരി വിപണിയിലെത്തിക്കാന്‍ ശേഷിയുള്ള അത്യാധുനിക മില്ലടക്കമുള്ള സൗകര്യങ്ങള്‍ ബുഷ് ഫുഡ്സിന് സ്വന്തമായുണ്ട്. ആഗോളതലത്തില്‍ ബസ്മതി അരിയുടെ വിപണനത്തില്‍ പേരെടുക്കാന്‍ കമ്പനി അത്യധ്വാനം തന്നെ നടത്തിയിട്ടുണ്ടെന്നും ഹസാദ് പേലെ ലോകപ്രശസ്തമായ ഒരു കമ്പനി ഏറ്റെടുക്കുന്ന ആദ്യ ഇന്ത്യന്‍ ഭക്ഷ്യകമ്പനിയായി ബുഷ് ഫുഡ്സിന് മാറാന്‍ കഴിഞ്ഞത് സന്തോഷകരമാണെന്നും വിക്രം അവാസ്തി അഭിപ്രായപ്പെട്ടു.
കമ്പനിയെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ ഹസാദിന് കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus