സിദ്ര മെഡിക്കല്‍ സെന്‍റര്‍ പാര്‍ക്കിങ് കേന്ദ്രത്തില്‍ അഗ്നിബാധ

ദോഹ: ഖത്തര്‍ ഫൗണ്ടേഷന് കീഴിലെ എജുക്കേഷന്‍ സിറ്റിയില്‍ നിര്‍മാണം പുരോഗമിക്കുന്ന സിദ്ര മെഡിക്കല്‍ ഗവേഷണ കേന്ദ്രത്തിന്‍െറ പാര്‍ക്കിങ് ഏരിയയില്‍ വന്‍ അഗ്നിബാധ. ഇന്നലെരാവിലെ പത്തരയോടെയാണ് സെന്‍ററിന്‍െറ അണ്ടര്‍ഗ്രൗണ്ട് കാര്‍ പാക്കിങ് ലോട്ടില്‍ തീപിടിത്തമുണ്ടായത്. ആളപായമില്ല.
ആളിപ്പടര്‍ന്ന തീയും കനത്ത പുകപടലങ്ങളും പ്രദേശത്ത് പരിഭ്രാന്തി പരത്തി. തീപിടിത്തമുണ്ടായ ഉടന്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ കെട്ടിടത്തില്‍ നിന്ന് ആളുകളെ പൂര്‍ണമായി ഒഴിപ്പിച്ചതായി സിദ്ര മെഡിക്കല്‍ ആന്‍റ് റിസര്‍ച്ച് സെന്‍റര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംഭവമറിഞ്ഞ് ലഖ്വിയയും (ഇന്‍േറണല്‍ സെക്യൂരിറ്റിഫോഴ്സ്), സിവില്‍ ഡിഫന്‍സ് അഗ്നിശമനസേനയും മറ്റ് സുരക്ഷാ ഏജന്‍സികളും ഉടന്‍ സ്ഥലത്തെത്തി. മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്ക് ശേഷമാണ് തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്. അഗ്നിമശമനസേനയുടെ സമയോചിതമായ ഇടപെടല്‍ തീ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് ഫലപ്രദമായി തടയാന്‍ സഹായിച്ചതായി ആഭ്യന്തരമന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. ലഖ്വിയ ഈ പ്രദേശത്തെ ഗതാഗതം നിയന്ത്രിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. തീപിടിത്തത്തിന്‍െറ കാരണമോ നാശനഷ്ടങ്ങളുടെ കണക്കോ അറിവായിട്ടില്ല. സംഭവത്തെക്കുറിച്ച് പബ്ളിക് പ്രോസിക്യൂഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയായാല്‍ ദുരന്തത്തിന്‍െറ കാരണം പെതുജനങ്ങളെ അറിയിക്കുമെന്ന് സിദ്ര അധികൃതര്‍ അറിയിച്ചു. നിര്‍മാണത്തിന് അമേരിക്കന്‍ ആര്‍ക്കിടെക്ട്സ് ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍ദേശിച്ചിട്ടുള്ള ഉന്നത നിലവാരത്തിലാണ് സിദ്രയുടെ നിര്‍മാണം പൂര്‍ത്തിയായിവരുന്നത്. സിദ്രയില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ആരോഗ്യ, സുരക്ഷാ കാര്യങ്ങളിലും അടിയന്തിരഘട്ടങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ചും മതിയായ പരിശീലനം നല്‍കിയിട്ടുണ്ടെന്നും സിദ്ര അധികൃതര്‍ വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus