ഫൈസല്‍ അവാര്‍ഡ് ലഭിച്ചത് വിമോചന സന്ദേശത്തിന് - റാഇദ് സലാഹ്

ഫൈസല്‍ അവാര്‍ഡ് ലഭിച്ചത് വിമോചന സന്ദേശത്തിന് - റാഇദ് സലാഹ്

റിയാദ്: ഇസ്ലാമികസേവനത്തിനുള്ള ഫൈസല്‍ അവാര്‍ഡ് ലഭിച്ചത് തനിക്ക് വ്യക്തിപരമായല്ലെന്നും താന്‍ പ്രതിനിധാനം ചെയ്യുന്ന സന്ദേശത്തിനുള്ള അംഗീകാരമാണെന്നും അവാര്‍ഡ് ജേതാവും ഫലസ്തീന്‍ വിമോചന നേതാവുമായ ശൈഖ് റാഇദ് സ്വലാഹ് പറഞ്ഞു. ഫലസ്തീന് മാനുഷികമായ പരിഗണനയാണ് അന്താരാഷ്ട്ര സമൂഹത്തില്‍നിന്ന് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ജനതയും സര്‍ക്കാറും എന്നും ഞങ്ങളോടൊപ്പം നിന്നിട്ടുണ്ട്. സാമ്പത്തികമായും രാഷ്ട്രീയമായും നിര്‍ണായക ശക്തിയായി മാറുന്ന ഇന്ത്യയില്‍നിന്ന് തുടര്‍ന്നും ഇതേ നിലപാടാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ‘ഗള്‍ഫ്മാധ്യമ’ത്തോടു പറഞ്ഞു. അന്താരാഷ്ട്ര പുരസ്കാരം സ്വീകരിക്കാനായി റിയാദിലെത്തിയതായിരുന്നു റാഇദ് സ്വലാഹ് .
അധിവേശത്തിന്‍െറ കാലഘട്ടം അവസാനിച്ചു. ഇന്ത്യയില്‍ നിന്ന് ബ്രിട്ടീഷുകാരും അറബ് ലോകത്തു നിന്നു താര്‍ത്താരികളും പിന്‍വാങ്ങി. ഫലസ്തീനില്‍ നിന്നുള്ള ഇസ്രായേലിന്‍െറ പിന്മാറ്റവും സമയത്തിന്‍െറ മാത്രം പ്രശ്നമാണ്. നിരന്തരം ഇസ്രായേല്‍ ആക്രമണത്തിന് വിധേയമായികൊണ്ടിരിക്കുന്ന ഗസ്സ ഇന്ന് ലോകത്തെ ഏറ്റവും വലിയ തടവറയാണെന്ന് അദ്ദേഹം പറഞ്ഞു.
ജയില്‍ വാസം നാം ആരും കൊതിക്കുന്നില്ല, വിമോചനത്തിന്‍െറ ഭാഗമായാണ് അത് സ്വീകരിക്കേണ്ടിവരുന്നതെങ്കില്‍ അതിനെ സ്വാഗതം ചെയ്യുമെന്നും ദീര്‍ഘകാലം ജയില്‍വാസം അനുഭവിച്ച റാഇദ് സ്വലാഹ് പറഞ്ഞു. സിറിയ ഉള്‍പ്പെടെയുള്ള മേഖലയിലെ രാഷ്ട്രീയ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് കാരണം ഇസ്രായേലാണ്. പ്രശ്നങ്ങളുടെ മാതാവ് എന്ന രൂപത്തിലാണ് ഇസ്രായേലിനെ കാണേണ്ടത്. അധിനിവേശം നിലനില്‍ക്കുന്ന കാലത്തോളം അമേരിക്കയുടെ ഇരട്ട രാജ്യം എന്ന ആശയം സ്വീകാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവാര്‍ഡ് തുകയുടെ പകുതി സിറിയന്‍ പോരാട്ടത്തില്‍ പ്രയാസമനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്കും ബാക്കി ബൈത്തുല്‍ മുഖദ്ദസിന്‍െറ മോചന ഫണ്ടിനും റാഇദ് സലാഹ് സമര്‍പ്പിച്ചു. ചരിത്രത്തില്‍ ഇതുവരെ ലഭിച്ചതുപോലെ മുഴുവന്‍ ഇന്ത്യക്കാരുടെയും പിന്തുണയും പ്രാര്‍ഥനയും ഫലസ്തീന് ഉണ്ടാവണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus