1200 കോടിയുടെ പദ്ധതിയുമായി അംബാനി സഹോദരങ്ങള്‍ കൈകോര്‍ക്കുന്നു

1200 കോടിയുടെ പദ്ധതിയുമായി അംബാനി സഹോദരങ്ങള്‍ കൈകോര്‍ക്കുന്നു

ന്യൂദല്‍ഹി: വിവരസാങ്കേതിക രംഗത്ത് കുതിച്ചുചാട്ടം ലക്ഷ്യമിട്ട് അംബാനി സഹോദരങ്ങള്‍ 1200 കോടിയുടെ പദ്ധതിയുമായി കൈകോര്‍ക്കുന്നു. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സും മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡും തമ്മിലാണ് ഇതുസംബന്ധിച്ച കരാര്‍ ഒപ്പുവെച്ചത്.
ഇതനുസരിച്ച് മുകേഷ് അംബാനിയുടെ കമ്പനി 4ജി സേവനത്തിനായി റിലയന്‍സ് കമ്യൂണിക്കേഷന്‍സ് രാജ്യവ്യാപകമായി സ്ഥാപിച്ച ഓപ്റ്റിക്കല്‍ ഫൈബര്‍ കേബ്ള്‍ ശൃംഖല ഉപയോഗിക്കും.
പകരം ഭാവിയില്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോം സ്ഥാപിക്കുന്ന ഒപ്റ്റിക് ഫൈബര്‍ സൗകര്യങ്ങള്‍ റിലയന്‍സ് കമ്യൂണിക്കേഷനും ഉപയോഗിക്കാന്‍ സാധിക്കും. കരാറിന്‍െറ ഭാഗമായി ജന്മസ്ഥലമായ ചോവാഡില്‍വെച്ച് ഇരുസഹോദരങ്ങളും കൂടിക്കാഴ്ച നടത്തി. റിലയന്‍സ് കമ്യൂണിക്കേഷന്‍സിന് 1,20,000 കിലോമീറ്റര്‍ ഓപ്റ്റിക്കല്‍ ഫൈബര്‍ കേബ്ള്‍ ശൃംഖലയാണുള്ളത്.
നിലവില്‍ 37,360 കോടിയുടെ ബാധ്യതയുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സിന് കരാര്‍ ആശ്വാസമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പടുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus