70 ശതമാനം നിരക്ക് ഇളവുമായി എയര്‍ ഏഷ്യ

മുംബൈ: പ്രവര്‍ത്തനാനുമതി ഇനിയും പൂര്‍ണമായി ലഭിച്ചിട്ടില്ലെങ്കിലും ഇന്ത്യയില്‍ നിന്നുള്ള രാജ്യാന്തര സര്‍വീസുകളില്‍ 70 ശതമാനം നിരക്ക് ഇളവ് നല്‍കുമെന്ന് എയര്‍ ഏഷ്യ. 2014 ജനുവരി ഒന്നു മുതല്‍ ഏപ്രില്‍ 30 വരെയുള്ള യാത്രക്കാണ് ഇളവ് ലഭിക്കുക. ഇതിനുള്ള സീറ്റുകള്‍ ഏപ്രില്‍ രണ്ടിനും ഏഴിനും ഇടയില്‍ ബുക്ക് ചെയ്യണം. ഇത്തരത്തില്‍ ബുക്ക് ചെയ്യുന്ന 20 ലക്ഷം സീറ്റുകള്‍ക്കാണ് ഇളവ് ബാധകമാവുക. 18 രാജ്യങ്ങളില്‍ ശ്യംഖലയുള്ള വിമാന കമ്പനിയാണ് എയര്‍ ഏഷ്യ. ഇവര്‍ ടാറ്റാ ഗ്രൂപ്പുമായി ചേര്‍ന്നാണ് ഇന്ത്യയില്‍ വിമാന കമ്പനി തുടങ്ങാന്‍ ആലോചിക്കുന്നത്. ഒസാക്ക, ബാങ്കോക്ക്, സിങ്കപൂര്‍, കുലാലംപൂര്‍ തുടങ്ങിയ കേന്ദ്രങ്ങളിലേക്കെല്ലാം ആകര്‍ഷകമായ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus