സോളമന്‍െറയും ശോശന്നയുടെയും കണ്ടുമുട്ടല്‍ പുത്തന്‍ തരംഗം

സോളമന്‍െറയും ശോശന്നയുടെയും  കണ്ടുമുട്ടല്‍ പുത്തന്‍ തരംഗം
കാര്യമായ സംഗീതോപകരണങ്ങളുടെ അകമ്പടിയില്ലാതെ ഇമ്പം കൊണ്ടും ഭാവതീവ്രത കൊണ്ടും മലയാളത്തില്‍ തരംഗമാവുകയാണ് കഴിഞ്ഞ ദിവസം റിലീസായ ‘ആമേനിലെ സോളമനും ശോശന്നയും കണ്ടുമുട്ടി’ എന്ന ഗാനം. മെലഡി സ്വഭാവത്തിലുള്ള പഴയപ്രണയഗാനങ്ങളെ അനുസ്മരിപ്പിക്കും വിധമാണ് പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്. പ്രണയത്തിന്‍െറ വൈകാരിക ഭാവത്തെ ലളിതമായും ഹൃദ്യമായും സംവേദനം ചെയ്യുന്ന വരികളാണ് പാട്ടിലേത്. കണ്ണുകൊണ്ടും ഉള്ള്കൊണ്ടും മിണ്ടാതെ മിണ്ടുന്നതും, മഴവില്ലുകൊണ്ട് മനസ്സില്‍ പേരെഴുതുന്നും, കിനാ കരിമ്പിന്‍ തോട്ടം തീറായി വാങ്ങുന്നതും, മിന്നാമിനുങ്ങിന്‍ പാടം പകരം നല്‍കുന്നതുമെല്ലാം കേവല വരികള്‍ക്കപ്പുറം ഈണത്തിന്‍്റെ മാസ്മരികതകൊണ്ട് കേള്‍വിക്കാരനെ വേറൊരു ലോകത്തത്തെിക്കുന്നു. പ്രണയം കിനിയുന്ന വാക്കുകള്‍ കോര്‍ത്തുവെക്കാന്‍ കഴിഞ്ഞുവെന്നതും എടുത്തുപറയേണ്ടതാണ്. ഭാവനാസമൃദ്ധമാണ് വരികളോരോന്നും.ഇരുവരുടെ പ്രണയത്തിന്‍െറ ആഴം വ്യക്തമാക്കുന്ന ‘കായല്‍ കടത്തിന്‍ വിളക്ക് പോലെ കാറ്റില്‍ കെടാതെ തുളുമ്പി നിന്നു’ എന്ന ഭാഗം ഇതിനുദാഹരണം.
പശ്ചാത്തലത്തിനൊത്ത് പാട്ട് ഇഴപിരിയാതെ ചേര്‍ന്ന് നില്‍ക്കുന്നുവെന്നതും ശ്രദ്ധേയമാണ്. പരദേശിയിലെ ‘തട്ടം പിടിച്ച് വലിക്കല്ളേ മൈലാഞ്ചി ചെടിയേയേ’ എന്ന പാട്ടിനു ശേഷം വ്യത്യസ്തമായ പരീക്ഷണവിജയമാണ് സോളമനും ശോശന്നയും കരസ്ഥമാക്കിയിരിക്കുന്നത്. പ്രീതി പിള്ളയും ശ്രീകുമാര്‍ വാക്കിയിലുമാണ് ഗാനം മനോഹരമായി ആലപിച്ചിരിക്കന്നത്. ഇതുള്‍പ്പെടെ ചിത്രത്തിലെ ഏഴ് പാട്ടുകളും ചിട്ടപ്പെടുത്തിയത് യുവസംഗീതസംവിധായകന്‍ പ്രശാന്ത് പിള്ള. മലയാളത്തിലും ഹിന്ദിയിലും തമിഴിലും ഇതിനോടകം സാന്നിധ്യമറിയിച്ചതിന്‍്റെ ആത്മവിശ്വാസവുമായാണ് ഈ മുപ്പതുകാരന്‍ ആമേനിലും തന്‍െറ കഴിവ് തെളിയിച്ചത്. റീലീസായി ദിവസങ്ങള്‍ക്കകം തന്നെ പാട്ട് സ്വകാര്യ റേഡിയോകളിലും ചാനലുകളിലും ഇടം പിടിച്ചു. രണ്ട് മണിക്കൂര്‍ തുടര്‍ച്ചയായി മ്യൂസിക് ചാലല്‍ കാണുന്ന ഏതൊരാളും ചുരുങ്ങിയ അഞ്ച് തവണയെങ്കിലും ഈ ഗാനം കാണ്ടിരിക്കും. മൊബൈല്‍ റിങ് ടോണുകളുകളായും ഗാനം ഓളം തല്ലുകയാണ്. അത്രമാത്രമുണ്ട് ഈ ഗാനത്തിന്‍്റെ സ്വീകാര്യത. ബഹളങ്ങളില്ലാതെ സ്വസ്ഥമായി ആസ്വദിക്കാമെന്നാണ് യുവാക്കളുള്‍പ്പെടെ പാട്ടിനെപ്പറ്റി അഭിപ്രായപ്പെടുന്നത്. നേരത്തെ ചിട്ടപ്പെടുത്തിവെച്ച താളത്തിനൊത്ത് പരസ്പര ബന്ധമില്ലാത്ത വാക്കുകള്‍ ചേര്‍ത്ത് പാട്ടുണ്ടാക്കുന്ന സമകാലിക പ്രവണതക്കുള്ള ശക്തമായ തിരുത്തുകൂടിയാണ് ഈ ഗാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus