ഗസല്‍ ഒഴുകിയ സായാഹ്നം

 ഗസല്‍ ഒഴുകിയ സായാഹ്നം

ഗസല്‍ ഗായകര്‍ ഇടക്കിടെ കേരളക്കരയില്‍ വന്നുപോകാറുണ്ട്. പുതുതലമുറയില്‍ ഈ സംഗീതശാഖക്ക് കൂടുതല്‍ ജനപ്രിയതയും കൈവന്നു. എന്നാല്‍ ഒരുവെറും ഗസല്‍ഗായികയായല്ല രേഖസൂര്യ എന്ന ഹിന്ദുസ്ഥാനി ഗായിക അറിയപ്പെടുന്നത്. വേദികളിലെ ആസ്വാദ്യതക്കായി സംഗീതത്തില്‍ വെള്ളം ചേര്‍ത്തല്ല അവരുടെ ആലാപനം. ബീഗം അക്തറെപ്പോലുള്ള മുന്‍തലമുറക്കാര്‍ പാടിയിരുന്നതുപോലെ ആലാപനത്തിന്‍െറ ആഴങ്ങളിലേക്കുള്ള യാത്ര. അങ്ങനെയൊരു ആലാപനത്തിന്‍െറ അപുര്‍വഭാഗ്യമായിരുന്നു തിങ്കളാഴ്ച അനേകം സംഗീതമേളകള്‍ക്ക് എന്നും സാക്ഷ്യം വഹിക്കാറുള്ള അനന്തപുരിക്ക് രേഖാ സൂര്യ സമ്മാനിച്ചത്. പ്രണയസംഗീതത്തിന്‍്റെ ദിവ്യരാഗങ്ങളിലലിഞ്ഞ ഗസലിനൊപ്പം സൂഫിസംഗീതത്തിന്‍െറ മാസ്മരികതയും. സംഗീതത്തെയും സാഹിത്യത്തെയും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ഗായിക സൂഫിസാ സമ്മാനിച്ച ംഗീതത്തിന്‍്റെ സാഹിത്യഭംഗിക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.
ശിഷ്യരെയൊന്നും അടുപ്പിക്കാതിരുന്ന ഗസലിലെ സ്വപ്നഗായിക ബീഗം അക്തര്‍ സൂര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പാട്ടുകേട്ടത്. എന്നാല്‍ കേട്ടപാടെ അവര്‍ ശിഷ്യയാകാന്‍ ഈ അനുഗ്രഹീത ഗായികയെ ക്ഷണിക്കുകയായിരുന്നു. ഈ മാസ്മരശബ്ദം പാഴാകാന്‍ പാടില്ളെന്നായിരുന്നു ആ വലിയ ഗായിക അന്നു പറഞ്ഞത്. ആ വാക്ക് പൊന്നാക്കുന്നതായിരുന്നു പിന്നീടുള്ള ഗസല്‍ വഴികളില്‍ ഈ ഗായികയുടെ സംഭാവന.
മാസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിലായിരുന്നു പരിപാടി. രാജ്യത്തിനകത്തും പുറത്തും നിരവധിപേരുടെ മനംകവര്‍ന്ന രേഖാസൂര്യ ആദ്യമായാണ് തിരുവനന്തപുരത്തത്തെുന്നത്. തുമ്രി, ദാദ്ര, ഗസല്‍ എന്നിവ ഇഴുകിച്ചേര്‍ന്ന ആലാപനവുമായാണ് രേഖ സംഗീതാസ്വാദകരെ പിടിച്ചിരുത്തിയത്. ‘സുന്ദര്‍..സാരീ.’ എന്ന ഗസലിലായിരുന്നു തുടക്കം. തുടര്‍ന്ന് ജനപ്രീതി പിടിച്ചുപറ്റിയ ‘മേ തോ പാസ് ഗയീ..ജബ് ദേഖീ പിയാ....’എന്ന സൂഫിഗാനമത്തെി. മീരാഭായിയുടെ വരികളും ഹസ്റത്തിന്‍െറ സംഗീതവും പരസ്പരം ലയിപ്പിച്ച ഗാനമായിരുന്നു അവതരണത്തിലെ ആകര്‍ഷണം. ഹസ്റത്തിന്‍െറ ‘ബന്‍ കെ പഞ്ചീ ഏസീ..’എന്ന വരികളില്‍ തുടങ്ങി മീരാഭായിയുടെ കൃഷ്ണപ്രണയത്തിലേക്കും രേഖ വഴിതുറന്നു. തുടര്‍ന്നത്തെിയ ഗീതങ്ങളില്‍ പ്രണയവും നിലാവും വിരഹവുമെല്ലാം സമന്വയിച്ചു. സംസ്ഥാന ടൂറിസം വകുപ്പ്, ഭാരത്ഭവന്‍, തഞ്ചാവൂര്‍ ദക്ഷിണേന്ത്യന്‍ കള്‍ചറല്‍ സെന്‍റര്‍ എന്നിവര്‍ സംയുക്തമായാണ് സംഗീതസായാഹ്നം ഒരുക്കിയത്. ബീഗം അക്തറിന്‍െറ ശിഷ്യയായ രേഖ സൂര്യ ലഖ്നോ, ബനാറസ് ഘരാനകളില്‍ പ്രാവീണ്യം നേടിയിട്ടുള്ള സംഗീതജ്ഞയാണ്. മന്ത്രിമാരായ കെ.സി. ജോസഫ്, എ.പി. അനില്‍കുമാര്‍ തുടങ്ങിയവരും സംഗീത സായാഹ്നം ആസ്വദിക്കാനത്തെിയിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus