തമിഴിലെ ഇടിമുഴക്കം സൗന്ദര്‍രാജന് കേരളത്തിന്‍്റെ സ്വീകരണം

തമിഴിലെ ഇടിമുഴക്കം സൗന്ദര്‍രാജന്  കേരളത്തിന്‍്റെ സ്വീകരണം

തമിഴ് സിനിമാഗാന ശാഖയില്‍ ഇതിഹാസ തുല്യമായ സ്ഥാനമാണ് ടി.എം. സൗന്ദര്‍രാജന്‍ എന്ന ഗായകനുള്ളത്. ഒരുകാലത്ത് മലയാള ഗായകരെക്കാള്‍ കേരളത്തിലുള്ളവര്‍ക്ക് പരിചയം അദ്ദേഹത്തിന്‍്റെ ശബ്ദമായിരുന്നു. മലയാള സിനിമകള്‍ അപൂര്‍വമായി മാത്രം ഇറങ്ങിയിരുന്ന അന്‍പതുകളില്‍ കേരളത്തിലും തെന്നിന്‍്റ്യ മുഴുവനും മുഴങ്ങിക്കേട്ടത് ടി.എം.എസിന്‍്റെ ശബ്ദമാണ്. തമിഴ്നാട് എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസിലേക്കോടിയത്തെുന്നത് എം.ജി.ആര്‍-ശിവാജിഗണേശന്‍ സിനിമകളിലെ പാട്ടുകളാണ്. പ്രഭാതങ്ങളില്‍ തമിഴ്നാടന്‍ ചായക്കടകളുടെ ജീവനാണ് ഇത്തരം ഗാനങ്ങള്‍. സിനിമയും സിനിമാപാട്ടും ജീവിതത്തിന്‍്റെ ഭാഗമായ തമിഴര്‍ക്ക് അങ്ങനെ ജീവിതത്തിന്‍െറ ഭാഗമാണ് ഈ പൗരുഷമാര്‍ന്ന ശബ്ദം.
ഇന്‍ഡ്യന്‍ സിനിമയില്‍തന്നെ ഇത്രയും പൗരുഷമാര്‍ന്ന ശബ്ദം വേറെയില്ളെന്നാണ് അദ്ദേഹത്തെപ്പറ്റി വിലയിരുത്തപ്പെടുന്നത്.
1989ല്‍ സത്യരാജിനുവേണ്ടി അവസാന ഗാനം പാടിയിട്ടുള്ള ടി.എം.എസ് പിന്നീടുള്ള രണ്ട് ദശാബ്ദത്തിലേറെക്കാലം ചാനലുകളിലും റേഡിയോയിലുമൊക്കെയായി നിറഞ്ഞു നില്‍ക്കുകയാണ്. എന്നാല്‍ പുതുതലമുറയിലുള്ളവര്‍ക്ക് അദ്ദേഹത്ത നേരിട്ട് അത്ര പരിചയമുണ്ടാകില്ല.
ഇപ്പോള്‍ 91 വയസായ ടി.എം.എസ് തീര്‍ത്തും വിശ്രമജീവിതമാണ് നയിക്കുന്നത്. കേള്‍വി നന്നേ കുറഞ്ഞു. ഹിയറിംഗ് എയിഡ് ഉപയോഗിച്ചാണ് കേള്‍ക്കുന്നത്. നടക്കാനും പ്രയാസമാണ്. അനാരോഗ്യങ്ങളിലും അദ്ദേഹം കേരളത്തിലത്തെിയത് സംഗീതപ്രേമികര്‍ക്ക് ആവേശമുണ്ടാക്കി. സ്വരലയ ഏര്‍പ്പെടുത്തിയ യേശുദാസ് അവാര്‍ഡ് സ്വീകരിക്കാനാണ് അദ്ദേഹം ഞായറാഴ്ച തിരുവനന്തപുരത്തത്തെിയത്. കഴക്കൂട്ടത്തെ വേദിയില്‍ യേശുദാസും യുവസംഗീതഞ്ജരുമടക്കം ആയിരങ്ങളാണ് അദ്ദേഹത്തിന്‍െറ ജന്‍മദിനമായ അന്ന് വരവേറ്റത്. ഒരു തലമുറയെ സ്വാധീനിച്ച അദ്ദേഹത്തിന്‍്റെ ചില ഗാനങ്ങള്‍ അദ്ദേഹത്തിന്‍്റെ മകന്‍ പാടിയതും ആസ്വാദകര്‍ക്ക് വിരുന്നായി. യേശുദാസും ടി.എം.എസും ചേര്‍ന്ന് ഒരു തമിഴ് സിനിമക്കുവേണ്ടി പാടിയ ഗാനം വേദിയില്‍ കേട്ടപ്പോള്‍ അത് പലര്‍ക്കും അല്‍ഭുതമായി. തങ്ങളുടെ നീണ്ടകാലത്തെ സൗഹൃദത്തെക്കുറിച്ച് ഗാനഗന്ധര്‍വന്‍ വാചാലനായി. ടി.എം.എസ് തങ്ങിയ മാസ്കറ്റ് ഹോട്ടലില്‍ പിറന്നാളാശംസകള്‍ നേരാന്‍ പ്രമുഖരുടെ പ്രവാഹമായിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus