സൗമ്യസംഗീതത്തിന്‍്റെ അംഗീകാരം

സൗമ്യസംഗീതത്തിന്‍്റെ അംഗീകാരം

ഹര്‍മോണിയത്തിന്‍്റെ കട്ടകളില്‍ വിരലോടിച്ച് പുതിയൊരു ഈണത്തിന് പിറവി കുറിക്കുമ്പോഴാണ് ബിജിബാലിന് മുന്നിലേക്ക് ടെലിവിഷന്‍ ഫ്ളാഷായി ആ വാര്‍ത്ത വന്നുവീണത്. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ പുരസ്കാരം ‘കളിയച്ഛന്‍’ എന്ന ചിത്രത്തിലൂടെ തന്നെ തേടിയത്തെിയ വാര്‍ത്ത. ഒട്ടും നിനയ്ക്കാത്ത നേരത്ത് കൈവന്ന പുരസ്കാരത്തില്‍ ബിജിബാല്‍ വിനയാന്വിതനാകുന്നു.

സൗമ്യമാര്‍ന്ന സംഗീതമാണ് ബിജിബാലിന്‍െറ പ്രത്യേകത. അദ്ദേഹത്തിന്‍്റെ മിക്ക ഗാനങ്ങളിലും പശ്ചാത്തല സംഗീതത്തിലും അത് പ്രകടമാണ്.; സൗമ്യമായ പെരുമാറ്റവും. അതുകൊണ്ടുതന്നെ മലയാളത്തിലെ മറ്റ് സംഗീതസംവിധായകരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ നേരത്തേയുള്ള അംഗീകാരമാണ്.
ദേശീയ അവാര്‍ഡിന്‍്റെ അവസാനവട്ടത്തിലത്തെിയ മൂന്ന് ചിത്രങ്ങളിലും തന്‍െറ സംഗീത സാന്നിധ്യമുണ്ടായിരുന്നെങ്കിലും പുരസ്കാരം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ളെന്ന് ബിജിബാല്‍.
‘ഞാനല്ല, മറ്റാരു ചെയ്താലും ആ ചിത്രത്തിന് പുരസ്കാരം കിട്ടുമായിരുന്നു. അത്രമാത്രം മലയാളത്തിന്‍്റെ മണവും മാധുര്യവും നിറഞ്ഞ ചിത്രമായിരുന്നു കളിയച്ഛന്‍. പി. കുഞ്ഞിരാമന്‍ നായരുടെ കവിതകളും കഥകളി സംഗീതത്തിന്‍െറ നിറസാന്നിധ്യവും ചിത്രത്തില്‍ നിലനിര്‍ത്തണമായിരുന്നു. വെറും പശ്ചാത്തല സംഗീതമായിരുന്നില്ല. കവിതകള്‍ക്ക് ഈണവുമിടണമായിരുന്നു. കഥകളി പദവും ഹിന്ദുസ്ഥാനി സംഗീതവും ഒക്കെ ചേര്‍ന്ന ഒരു അനുഭവമായിരുന്നു അത്’ - ബിജിബാല്‍ പറഞ്ഞു.
‘കാണിയെ മുന്നില്‍ കണ്ടായിരുന്നില്ല ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയത്. എനിക്ക്വേണ്ടിയും സംവിധായകനുവേണ്ടിയുമായിരുന്നു. സംവിധായകന്‍ ഫാറൂഖ് അബ്ദുറഹ്മാന്‍ ഏല്‍പ്പിച്ച വിശ്വാസത്തിന്‍െറ പ്രതിഫലനമാണ് ഈ അവാര്‍ഡ്’.- ബിജിബാല്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus