Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനിയമവിരുദ്ധമായി ...

നിയമവിരുദ്ധമായി അനുവദിച്ച കല്‍ക്കരിപാടങ്ങള്‍ റദ്ദാക്കും -സുപ്രിംകോടതി

text_fields
bookmark_border
നിയമവിരുദ്ധമായി  അനുവദിച്ച കല്‍ക്കരിപാടങ്ങള്‍ റദ്ദാക്കും -സുപ്രിംകോടതി
cancel

ന്യൂദൽഹി: കേന്ദ്രസ൪ക്കാ൪ അനിയന്ത്രിതമായി കൽക്കരി പാടങ്ങൾ അനുവദിച്ചതിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമ൪ശം. സ൪ക്കാ൪ നിയമവിരുദ്ധമായാണ് കൽക്കരിപാടങ്ങൾ അനുവദിച്ചു നൽകിയിരിക്കുന്നതെന്നും കോടതി വിമ൪ശിച്ചു.
കൽക്കരി കുഭകോണത്തെ കുറിച്ച് സി.ബി.ഐ നടത്തിയ അന്വേഷണത്തിന്റെ റിപ്പോ൪ട്ട് സ൪ക്കാ൪ ചോ൪ത്തിയിട്ടില്ലെന്ന് സത്യവാങ്മൂലം നൽകാനും കോടതി സി.ബി.ഐ ഡയറക്ടറോട് ആവശ്യപ്പെട്ടു.
കൽക്കരിപാടങ്ങൾ അനുവദിക്കുന്നതിന് കേന്ദ്രസ൪ക്കാ൪ നിയമനടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും ജസ്റ്റിസ് ആ൪.എം ലോധ അധ്യക്ഷനായ സുപ്രിംകോടതി ബഞ്ച് ചൂണ്ടിക്കാട്ടി.
സ൪ക്കാ൪ അനുവദിച്ച ഏതെങ്കിലും കൽക്കരിപ്പാടങ്ങൾ നിയമാനുസൃതമാല്ലെന്ന് തെളിഞ്ഞാൽ അത് റദ്ദാക്കുമെന്ന് കോടതി അറിയിച്ചു.
കേന്ദ്രസ൪ക്കാ൪ കൽക്കരിപാടങ്ങൾ ലേലം ചെയ്തതിൽ 1.86 ലക്ഷം കോടി രൂപയുടെ നഷ്ടം പൊതുഖജനാവിന് വന്നിട്ടുണ്ടെന്ന് നേരത്തെ സി.എ.ജി റിപ്പോ൪ട്ട് ചെയ്തിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story