Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2013 4:51 PM IST Updated On
date_range 3 March 2013 4:51 PM ISTനഗരത്തില്‍ മാലിന്യ നീക്കം മുടങ്ങി
text_fieldsbookmark_border
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ ട്രഞ്ചിങ് ഗ്രൗണ്ടിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങൾമൂലം നഗരത്തിൽ മാലിന്യ നീക്കം തടസ്സപ്പെട്ടു. നാലുദിവസമായി നഗരത്തിൽ നിന്ന് മാലിന്യം നീക്കിയിട്ടില്ല.
ട്രഞ്ചിങ് ഗ്രൗണ്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാതെ മാലിന്യം തള്ളാൻ സമ്മതിക്കില്ലെന്ന് പരിസരവാസികൾ പറഞ്ഞു. കൗൺസിൽ തീരുമാനമുണ്ടാകുംവരെ ട്രഞ്ചിങ് ഗ്രൗണ്ടിൽ മാലിന്യം തള്ളാൻ പാടില്ലെന്ന് ഇ. ചന്ദ്രശേഖരൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലും തീരുമാനമായിരുന്നു. മാലിന്യം നീക്കാത്തതിനാൽ നഗരത്തിൻെറ വിവിധ ഭാഗങ്ങളിൽ മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുകയാണ്. കോട്ടച്ചേരിയിലും ഹെഡ്പോസ്റ്റ് ഓഫിസിന് മുന്നിലുമാണ് മാലിന്യക്കൂമ്പാരങ്ങൾ കൂടുതലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
