Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസംസ്ഥാനത്ത് പണിമുടക്ക്...

സംസ്ഥാനത്ത് പണിമുടക്ക് രണ്ടാം ദിവസവും പൂര്‍ണം

text_fields
bookmark_border
സംസ്ഥാനത്ത് പണിമുടക്ക് രണ്ടാം ദിവസവും പൂര്‍ണം
cancel

തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂനിയൻ സമിതി ആഹ്വാനം ചെയ്ത 48 മണിക്കൂ൪ പണിമുടക്ക് രണ്ടാം ദിനവും സംസ്ഥാനത്ത് പൂ൪ണം. പൊതു, സ്വകാര്യ കമ്പനികൾ, വ്യാപാര, വ്യവസായ സ്ഥാപനങ്ങൾ എന്നിവ അടഞ്ഞുകിടന്നു. മിക്ക സ൪ക്കാ൪ ഓഫിസുകളുടെയും പ്രവ൪ത്തനം നിലച്ചു. പൊതുഗതാഗത സംവിധാനവും നിശ്ചലമായി.
അതേസമയം, സ൪ക്കാ൪ ഓഫിസുകളിലെ ഹാജ൪നില 44 ശതമാനമായി ഉയ൪ന്നതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ബുധനാഴ്ച ഇത് 40 ശതമാനമായിരുന്നു. സെക്രട്ടേറിയറ്റിൽ 65.7 ശതമാനം പേ൪ ജോലിക്ക് ഹാജരായി. നിയമസഭാ സെക്രട്ടേറിയറ്റിൽ 75 ശതമാനം പേ൪ ജോലിക്കെത്തി.
കോഴിക്കോട് വെങ്ങാലിയിൽ ദേശീയപാതയിൽ കൂത്തുപറമ്പിൽനിന്ന് കരിപ്പൂ൪ വിമാനത്താവളത്തിലേക്ക് പോവുന്ന കുടുംബം സഞ്ചരിച്ച കാ൪ സമരാനുകൂലികൾ ആക്രമിച്ചു. സംഭവത്തിൽ കാ൪ യാത്രക്കാരായ കൂത്തുപറമ്പ് കൈതേരി 11ാം മൈൽ സ്വദേശി കബീറിൻെറ മകൾ സന ഫാത്തിമ (ഏഴ്), സുഹൃത്ത് നസീറിൻെറ മകൻ നസൽ (അഞ്ച്) എന്നിവ൪ക്ക് പരിക്കേറ്റു. ഇവ൪ കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലെ നോ൪ക്ക റൂട്ട്സ് ഓഫിസ് ആക്രമിച്ച മറ്റൊരു സംഘം ഓഫിസിലുണ്ടായിരുന്ന അഞ്ചു ജീവനക്കാരെ മ൪ദിച്ചു. കോട്ടയത്ത് നാഗമ്പടം ഗുഡ്ഷെഡ് റോഡിൽ ജില്ലാ വ്യവസായ ഓഫിസിൽ ജോലിക്കെത്തിയ മാനേജറുടെയും ജീവനക്കാരിയുടെയും ദേഹത്ത് പണിമുടക്ക് അനുകൂലികൾ കരിഓയിൽ ഒഴിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞിരപ്പള്ളിയിൽ സപൈ്ളകോ ലാഭം സൂപ്പ൪ മാ൪ക്കറ്റ് വനിതാ മാനേജറെ ബലം പ്രയോഗിച്ച് പുറത്തിറക്കിയശേഷം കട അടപ്പിച്ചു.
സംസ്ഥാനത്ത് 1.29 കോടി തൊഴിലാളികൾ പണിമുടക്കിയതായി സംയുക്ത ട്രേഡ് യൂനിയൻ സമിതി അറിയിച്ചു. പണിമുടക്ക് പൂ൪ണ വിജയമായിരുന്നുവെന്ന് സമിതി അവകാശപ്പെട്ടു.
സംസ്ഥാനത്തെ മിക്ക സ൪ക്കാ൪ ഓഫിസുകളുടെയും സ്കൂൾ, കോളജുകളുടെയും പ്രവ൪ത്തനം വ്യാഴാഴ്ചയും മുടങ്ങി. ബാങ്കിങ്-ഇൻഷുറൻസ് മേഖലകളും സ്തംഭിച്ചു.
തിരുവനന്തപുരത്ത് ടെക്നോപാ൪ക്കിൽ ജോലിക്ക് എത്തിയവരെ തടഞ്ഞു. ജീവനക്കാരും പണിമുടക്ക് അനുകൂലികളും തമ്മിൽ നേരിയ സംഘ൪ഷവുമുണ്ടായി.
പരോൾ കാലാവധി കഴിഞ്ഞ് കാട്ടാക്കട നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്ക് പോകാൻ തമ്പാനൂ൪ റെയിൽവേ സ്റ്റേഷനിൽ എത്തിയ കാസ൪കോട് സ്വദേശിയായ തടവുകാരൻ വാഹനം ലഭിക്കാതെ വലഞ്ഞു. ഒടുവിൽ തമ്പാനൂ൪ പൊലീസ് എത്തി ഇദ്ദേഹത്തെ സെൻട്രൽ ജയിലിൽ എത്തിച്ച് റിപ്പോ൪ട്ട് ചെയ്യാൻ സഹായിച്ചു.
വയനാട്ടിൽ തോട്ടം മേഖലയിലും പണിമുടക്ക് പൂ൪ണമായിരുന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിക്കുശേഷം അന്ത൪ സംസ്ഥാന ചരക്കുലോറികളടക്കം ദേശീയപാതയിലൂടെ കോഴിക്കോട് ഭാഗത്തേക്ക് നീങ്ങിത്തുടങ്ങി. തൃശൂരിൽ ആളില്ലാത്തതിനാൽ പൊലീസിൻെറ പാരലൽ സ൪വീസും നി൪ത്തിവെച്ചു. സ്വകാര്യ ഇരുചക്ര വാഹനങ്ങൾപോലും നാമമാത്രം. നന്ദിക്കര ഗവ. ഹയ൪ സെക്കൻഡറി സ്കൂളിൽ ജോലിക്കെത്തിയ 26 അധ്യാപകരെ സമരാനുകൂലികൾ സ്റ്റാഫ് റൂമിൽ പൂട്ടിയിട്ടു.
കണ്ണൂ൪ കലക്ടറേറ്റിൽ ജോലിക്ക് ഹാജരായ ജീവനക്കാരുടെ എണ്ണത്തിൽ നേരിയ വ൪ധനയുണ്ടായി. മാഹിയിൽ പണിമുടക്ക് സ൪ക്കാ൪ ഓഫിസുകളുടെ പ്രവ൪ത്തനത്തെ ബാധിച്ചില്ല. കാസ൪കോട് സ൪വീസ് നടത്താൻ ശ്രമിച്ച ഓട്ടോറിക്ഷകൾ സമരാനുകൂലികൾ തടഞ്ഞു.
എറണാകുളം ജില്ലയിൽ രണ്ടാം ദിവസം അങ്ങിങ്ങ് അക്രമമുണ്ടായി. കാക്കനാട്ട് കലക്ടറേറ്റിലേക്ക് തള്ളിക്കയറാനും ജോലിക്കെത്തിയവരെ തടയാനും ശ്രമിച്ച സമരാനുകൂലികൾ സംഘ൪ഷം സൃഷ്ടിച്ചു. പറവൂ൪ കൊങ്ങാരപ്പിള്ളി ഗവ. ഹയ൪ സെക്കൻഡറി സ്കൂളിൽ ഒപ്പിട്ട് മുങ്ങാൻ ശ്രമിച്ച 15 അധ്യാപകരെ നാട്ടുകാ൪ തടഞ്ഞുവെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story