|
രഞ്ജി: ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്നു തുടക്കം
മുംബൈ: രഞ്ജി ട്രോഫി നോക്കൗട്ട് റൗണ്ടിലെ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. വാശിയേറിയ ഗ്രൂപ് റൗണ്ടിലെ പോരാട്ടങ്ങള്‍ക്കു ശേഷം ക്വാര്‍ട്ടറില്‍ നാലുവേദികളിലായി എട്ടു ടീമുകള്‍ ഗ്രൗണ്ടിലിറങ്ങും. ജാംഷഡ്പൂരില്‍ ഝാര്‍ഖണ്ഡ് പഞ്ചാബിനെയും മുംബൈയില്‍ ആതിഥേയരായ മുംബൈ ബറോഡയെയും രാജ്കോട്ടില്‍ സൗരാഷ്ട്ര കര്‍ണാടകയെയും ഇന്ദോറില്‍ സര്‍വീസസ് ഉത്തര്‍ പ്രദേശിനെയും നേരിടും. പരിഷ്കരിച്ച ടൂര്‍ണമെന്‍റില്‍ മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞ് മത്സരിച്ചശേഷമാണ് നോക്കൗട്ട് ലൈനപ്പ് പൂര്‍ത്തിയായത്. 40ാം കിരീടം തേടുന്ന മുംബൈയാണ് ഇക്കുറി ഹോട് ഫേവറിറ്റ്. തുടര്‍ച്ചയായി രണ്ട് തവണ കിരീടം ചൂടിയ രാജസ്ഥാന്‍ ഇക്കുറി ഒരു മത്സരംപോലും ജയിക്കാതെ ഗ്രൂപ് റൗണ്ടില്‍തന്നെ പുറത്തായി.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍