|
സാനിയ സഖ്യത്തിന് കിരീടം
![]() ബ്രിസ്ബേന്‍: പുതു സീസണിലെ ആദ്യ ടെന്നിസ് കിരീടം ഇന്ത്യയുടെ സാനിയ മിര്‍സ-അമേരിക്കയുടെ ബെഥാനി മാറ്റെക് സഖ്യത്തിന്. ഡബ്ള്യൂ.ടി.എ ബ്രിസ്ബേന്‍ ഇന്‍റര്‍നാഷനല്‍ ഓപണ്‍ ഡബ്ള്‍സ് ഫൈനലില്‍ ക്വെ പെഷ്കെ-അന്ന ലെന സഖ്യത്തെ തോല്‍പിച്ചാണ് ഇന്തോ-അമേരിക്കന്‍ സഖ്യം കിരീട നേട്ടത്തോടെ സീസണ്‍ തുടങ്ങിയത്. ആദ്യസെറ്റ് എതിരാളിക്കു മുന്നില്‍ അടിയറവു പറഞ്ഞശേഷമായിരുന്നു തിരിച്ചുവരവ്. സ്കോര്‍: 4-6, 6-4, 10-7. സാനിയയുടെ കരിയറിലെ 15ാം ഡബ്ള്‍സ് കിരീട നേട്ടമാണിത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍