|
ഐ ലീഗ്: പുണെ നമ്പര്‍ വണ്‍
ഗാങ്ടോക്: ഇഞ്ചുറി ടൈമില്‍ പിറന്ന ഗോളിന്‍െറ മികവില്‍ യുനൈറ്റഡ് സിക്കിമിനെ കീഴടക്കി പുണെ എഫ്.സി ഐ ലീഗ് ഫുട്ബാളിന്‍െറ പോയന്‍റ് പട്ടികയില്‍ ഒന്നാമത്. ആവേശകരമായ മത്സരങ്ങള്‍ നടന്ന ദിനത്തില്‍ എവേ മത്സരത്തിലായിരുന്നു പുണെ 2-1ന് സിക്കിം യുനൈറ്റഡിനെ കീഴടക്കിയത്. മറ്റു മത്സരങ്ങളില്‍ ഈസ്റ്റ് ബംഗാളും പത്തുപേരുമായി കളിച്ച ഒ.എന്‍.ജി.സിയും വിജയം രുചിച്ചു. സാല്‍ഗോക്കറിനെതിരെ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു നൈജീരിയന്‍ താരം എദെ ചിഡിയുടെ ഹാട്രിക് ഗോളുകളുടെ മികവില്‍ ഈസ്റ്റ് ബംഗാള്‍ തിരിച്ചു കയറിയത്. 3-0നാണ് ഒ.എന്‍.ജി.സി പൈലന്‍ ആരോസിനെ തോല്‍പിച്ചത്. ഷില്ലോങ് ലജോങിനെ തകര്‍ത്ത് ഒന്നാം സ്ഥാനത്തേക്ക് കയറിയ ചര്‍ച്ചില്‍ ബ്രദേഴ്സിനെ ഒരു ദിവസംകൊണ്ട് പടിയിറക്കിയാണ് പുണെ നമ്പര്‍ വണ്‍ പദവിയിലേക്ക് കയറിയത്. 12 കളിയില്‍ 28 പോയന്‍റാണ് പുണെയുടെ സമ്പാദ്യം. ഇത്ര പോയന്‍റ് തന്നെയാണ് ചര്‍ച്ചിലിനെങ്കിലും ഗോള്‍ വ്യത്യാസം പുണെക്ക് മുന്‍ തൂക്കം നല്‍കുന്നു. മൂന്നാം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാളിന് 13 കളിയില്‍ 27 പോയന്‍റാണ് സമ്പാദ്യം.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍