പത്തനംതിട്ട: കോണ്‍ഗ്രസില്‍ ആര് ഭാരവാഹികളാകണമെന്നും മന്ത്രിയാകണമെന്നും തീരുമാനിക്കുന്നത് എന്‍.എസ്.എസ് ആണെന്ന് സുകുമാരന്‍ നായരുടെ വെളിപ്പെടുത്തലിലൂടെ തെളിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്‍റും നിലപാട് വ്യക്തമാക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസില്‍ രണ്ടാം സ്ഥാനക്കാരനായ എ.കെ. ആന്‍റണിയുടെ പാക്കേജ് മുഖ്യമന്ത്രിയെയും കെ.പി.സി.സി പ്രസിഡന്‍റിനെയും അറിയിക്കുന്നത് എന്‍.എസ്.എസ് ആസ്ഥാനത്തുനിന്നാണ്. സുകുമാരന്‍ നായരുടെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിന്‍െറ മതേതര നിലപാടുകള്‍ക്ക് കളങ്കമാണ്.
പൊതുജനത്തിന് കോണ്‍ഗ്രസിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റാന്‍ സുകുമാരന്‍ നായരുടെ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്‍റും തയാറാകണം.
സംസ്ഥാന പ്രസിഡന്‍റ് കരമന ബയാര്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എച്ച്. ഷാജി, സംസ്ഥാന ഭാരവാഹികളായ മുഹമ്മദ് ഹാരീസ് തൃശൂര്‍, ബഷീര്‍ തേനംമാക്കല്‍, കലാപ്രേമി ബഷീര്‍ ബാബു, അബ്ദുല്ല ആലുവ, അഡ്വ. മുജീബ്, അബ്ദുല്‍ ജലീല്‍ മൗലവി, വിഴിഞ്ഞം ഹനീഫ്, കാരക്കാമണ്ഡപം താജുദ്ദീന്‍, അഡ്വ.എം. ഹബ്ദുല്‍ റഹ്മാന്‍, എന്‍.എ.നൈസാം, ഹബീബുള്ള ഈരാറ്റുപേട്ട, അബ്ദുല്‍കരീം തെക്കത്തേ്, എം.എ. കരീം നെയ്യാറ്റിന്‍കര, സെയ്താലി കരമന എന്നിവര്‍ സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍